KeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

ഇസ്ലാമിനെ തൊടുന്നു എന്ന് തോന്നിയപ്പോൾ വ്രണപ്പെട്ട ജിഹാദി ക്രിസ്ത്യാനിയോട് കാണിക്കുന്ന ആവിഷ്കാര സ്വാതന്ത്യ്രം: വിമർശനം

വാരിയംകുന്നനെ സ്വാതന്ത്ര്യസമര സേനാനിയാക്കി ചരിത്രത്തെ അപനിർമ്മിക്കാനുള്ള ശ്രമവും ഇതിന്റെ ഭാഗമാണ്

തിരുവനന്തപുരം: ലിജിൻ ജോസിന്റെ സംവിധാനത്തിൽ ‘ചേര’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതിനെ തുടർന്ന് ഉണ്ടായ വിവാദങ്ങൾ തുടരുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ തിരക്കഥാകൃത്ത് നജീം കോയയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയാകുന്നത്.

ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രം പുറത്തു വന്ന സമയത്ത് നജീം കോയ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വർഗീയത നിറഞ്ഞ പോസ്റ്റാണ് ചർച്ചയ്ക്ക് ആധാരം. ‘ഇടതുപക്ഷത്തേയും ബിജെപിയെയും ബുദ്ധിപൂർവ്വം ഒഴിവാക്കിയ മാലിക്, ഇസ്ലാം എന്നാൽ കള്ളക്കടത്തും തോക്കും ലക്ഷദ്വീപിലെ ഒളിവ് ജീവിതവും’ എന്നായിരുന്നു നജീമിന്റെ പോസ്റ്റ്.

ഇത്തരത്തിൽ മാലിക് എന്ന ചിത്രത്തിനെതിരെ പരസ്യമായി വർഗീയ പ്രചരണം നടത്തിയ ആൾ സ്വന്തം ചിത്രത്തിൽ ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ പേരിൽ ക്രിസ്ത്യൻ മത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് വിമർശനത്തിന് വിധേയമാകുന്നത്. മാലിക് എന്ന ചിത്രത്തിന് ലഭിക്കാത്ത എന്ത് ആവിഷ്കാര സ്വാതന്ത്ര്യമാണ് ‘ചേര’ എന്ന പേരിൽ ക്രിസ്ത്യൻ സമൂഹത്തിന്റെ വിശ്വാസങ്ങൾക്ക് നേരെ കടന്നുകയറുമ്പോൾ നജിം കോയക്ക് വേണ്ടതെന്ന് വിമർശകർ ചോദിക്കുന്നു.

12 വയസുകാരി കുഞ്ഞിന് ജന്മം നല്‍കി : വീട്ടുകാര്‍ വിവരമറിഞ്ഞത് പെണ്‍കുട്ടി പ്രസവിച്ചതോടെ

സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സിനിമ മേഖലയിൽ ചിലർ പ്രവർത്തിക്കുന്നുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണ് തുടർച്ചയായി ക്രൈസ്തവ, ഹൈന്ദവ സമൂഹത്തിന് നേരെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത്തരക്കാർ നടത്തുന്നതെന്നും വിമർശകർ പറയുന്നു. വാരിയംകുന്നനെ സ്വാതന്ത്ര്യസമര സേനാനിയാക്കി ചരിത്രത്തെ അപനിർമ്മിക്കാനുള്ള ശ്രമവും ഇതിന്റെ ഭാഗമാണ് എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button