KeralaNattuvarthaLatest NewsNews

ഡി സി സി പട്ടികയുടെ പേരിൽ തമ്മിൽത്തല്ലാനൊരുങ്ങുന്ന കോൺഗ്രസ്: കൊള്ളാം നല്ല ദേശീയ പാർട്ടിയെന്ന് ജനങ്ങൾ

തിരുവനന്തപുരം: കോൺഗ്രസിൽ പലപ്പോഴും പൊട്ടിത്തെറികൾ സാധാരണയാണ്. നിലവിലെ പ്രശ്നം ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ സമവായത്തില്‍ എത്താനാകാത്തതാണ്. കെ.പി.സി.സി നേതൃത്വത്തിന്റെ ചർച്ചകളാണ് ഇപ്പോൾ പരാജയത്തിലായിരിക്കുന്നത്. ചര്‍ച്ചകള്‍ വീണ്ടും ദില്ലിയിലേക്ക് നീളുന്നുവെന്നാണ് റിപ്പോർട്ടുകൾ. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് വൈകിട്ടോടെ വീണ്ടും ദില്ലിയിലെത്തുമെന്നാണ് സൂചനകൾ.

Also Read:താലിബാന് സാമ്പത്തിക സഹായം: മാനവികതയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടട്ടെയെന്ന് ചൈന

ഗ്രൂപ്പുകൾക്ക് വളരാൻ പറ്റിയ ഏറ്റവും നല്ല മണ്ണ് കോൺഗ്രസ് പാർട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഗ്രൂപ്പുകളെ ഇല്ലാതാക്കാൻ ശ്രമിക്കില്ല എന്നത് തന്നെയാണ് ഏറെ രസകരം. അതിനിടെ പുറത്തു വന്ന കെ എസ്, ആര്‍ സി ബ്രിഗേടുകളുടെ വാട്സ്‌ആപ്പ് ചാറ്റുകളിലും കടുത്ത അതൃപ്തിയാണ് ഹൈക്കമാന്റിനുള്ളതെന്ന് റിപ്പോർട്ടുകൾ.

ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നോമിനികള്‍ക്ക് ഡിസിസി അധ്യക്ഷന്‍മാരുടെ ചുരുക്കപട്ടികയില്‍ ഇടമില്ലാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. ഈ പട്ടിക സുധാകരന്‍ എ.ഐ.സി.സിക്ക് കൈമാറിയെങ്കിലും അംഗീകരിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് എ -ഐ ഗ്രൂപ്പുകള്‍. ഇതിനിടയിലാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും മുൻപ് പരസ്യമാക്കി സുധാകരന്‍ വിഭാഗത്തിന്റെ പ്രകോപനവും ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button