Latest NewsKeralaNews

ജയ് വിളിച്ച കൈ കൊണ്ട് മുഖമടച്ച് തരാനും മടിയില്ല: ചെന്നിത്തലയ്‌ക്കും മകനുമെതിരെ കോൺഗ്രസ് സൈബർ ടീം

വി.ഡി സതീശനും, കെ.സി വേണുഗോപാലും ചേർന്നുള്ള കളിക്കെതിരെ നിൽക്കണമെന്നും പുതിയ പട്ടിക ഇറങ്ങിയാൽ പ്രതിഷേധം കടുപ്പിക്കണമെന്നുമായിരുന്നു ഇതിലെ ആഹ്വാനം

തിരുവനന്തപുരം : കോൺഗ്രസിൽ ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ രമേശ് ചെന്നിത്തലയ്‌ക്കും കുടുംബത്തിനുമെതിരെ സൈബർ പോര് രൂക്ഷമായിരിക്കുകയാണ്. പുനസംഘടനാ പട്ടിക വന്നാലുടൻ നേതൃത്വത്തിനെതിരെ പോര് തുടങ്ങാൻ ആഹ്വാനം ചെയ്യുന്ന ചെന്നിത്തല അനുകൂലികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചർച്ച ഇന്നലെ പുറത്തായിരുന്നു. ആർസി ബ്രിഗേഡ് എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകളാണ് പുറത്തായത്.

വി.ഡി.സതീശനും, കെ.സി.വേണുഗോപാലും ചേർന്നുള്ള കളിക്കെതിരെ നിൽക്കണമെന്നും പുതിയ പട്ടിക ഇറങ്ങിയാൽ പ്രതിഷേധം കടുപ്പിക്കണമെന്നുമായിരുന്നു ഇതിലെ ആഹ്വാനം. ഉമ്മൻചാണ്ടിയെ അനുകൂലിക്കുന്നവരുമായി ആശയവിനിമയം നടത്തണമെന്നും ചില അംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ചെന്നിത്തലയെ അനുകൂലിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കളാണ് ഗ്രൂപ്പിൽ ഉള്ളതെന്നാണ് പുറത്ത് വന്ന ചാറ്റിൽ നിന്നും വ്യക്തമാകുന്നത്.

Read Also  :  ജനങ്ങളുടെ ഹൃദയത്തില്‍ അവര്‍ എന്നുമുണ്ടാവും, ധീരദേശാഭിമാനികൾ: ചരിത്രത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമെന്ന് എം എ ബേബി

ഇതോടെയാണ് ചെന്നിത്തലയെ രൂക്ഷമായി വിമർശിക്കുന്ന കുറിപ്പ് പുറത്ത് വന്നിരിക്കുന്നത്. ‘ പ്രിയ ചെന്നിത്തല സാറും മകൻ രോഹിത് ചെന്നിത്തലയും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരോട് മാപ്പ് പറഞ്ഞ് രാജി വച്ച് പുറത്ത് പോകേണ്ടതാണ്. നിങ്ങൾ ശവമടക്ക് നടത്തിയ കോൺഗ്രസ് പാർട്ടി അതിജീവനത്തിനായി ശ്രമിച്ച് പുനർജനിച്ച് വരുമ്പോൾ നിങ്ങൾ അടങ്ങാത്ത പകയോടെ നാറിയ കളികളുമായി സജീവമായി രംഗത്തുറഞ്ഞാടുകയാണ്. പാർട്ടിയെ പുനർജീവിപ്പിക്കാൻ താങ്ങാകേണ്ട നിങ്ങൾ എന്താണ് കാണിച്ച് കൂട്ടുന്നത്. പുതിയ ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റിനെതിരെ ഗ്രൂപ്പിനതീതമായി പ്രതിഷേധം തീർക്കണം, രമേശ്ജിയെ പുതിയ ഗ്രൂപ്പുകാർ മനപ്പൂർവ്വം ആക്രമിക്കുന്നു എന്ന് വരുത്തണം. എന്നൊക്കെയുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ കേരളത്തിലെ കോൺഗ്രസുകാർ എത്ര അറപ്പോടെയും വെറുപ്പോടെയുമാണ് കേട്ടതെന്ന് അറിയാമോ. ഇനിയെങ്കിലും നശിപ്പിക്കരുത്. മാന്യമായി രാജിവെച്ച് പുറത്തു പോവുക. ജയ് വിളിച്ച കൈ കൊണ്ട് മുഖമടച്ചു തരാൻ മടിയില്ലാത്ത കോൺഗ്രസിനെ നെഞ്ചോട് ചേർക്കുന്ന പുതുതലമുറ ഇവിടെയുണ്ട്. അതുകൊണ്ട് അപ്പനും മകനും കളി നിർത്തിക്കോ’

shortlink

Related Articles

Post Your Comments

Related Articles


Back to top button