NattuvarthaLatest NewsKeralaIndiaNews

കരിപ്പൂർ വിമാനത്താവളം സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

കരിപ്പൂരിന്​ പുറമെ ചെന്നൈ, തിരുപ്പതി, കോയമ്പത്തൂർ വിമാനത്താവളങ്ങളും കേന്ദ്രത്തിന്റെ ദേശീയ ധനസമാഹരണ പദ്ധതിയിൽ ഇടം പിടിച്ചിട്ടുണ്ട്

കോഴിക്കോട്​: കരിപ്പൂർ വിമാനത്താവളം വിമാനത്താവളം സ്വകാര്യവത്കരിക്കാൻ തീരുമാനമെടുത്ത് കേന്ദ്ര സർക്കാർ. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിൽ ഉൾപ്പെടുത്തി 2023 ഓടെ കോഴിക്കോട്​ അന്താരാഷ്​ട്ര വിമാനത്താവളം സ്വകാര്യമേഖലക്ക്​ കൈമാറാനാണ്​ സർക്കാർ തീരുമാനം.

കരിപ്പൂർ വിമാനത്താവളത്തിന്‍റെ ആസ്​തികൾ രണ്ട്​ വർഷത്തിനുള്ളിൽ സ്വകാര്യമേഖല​ ഏറ്റെടുക്കുമെന്നും വിമാനത്താവളത്തിന്റെ കൈമാറ്റത്തിലൂടെ 562 കോടി സമാഹാരിക്കാനാണ്​ സർക്കാർ ലക്ഷ്യമിടുന്നതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കരിപ്പൂരിന്​ പുറമെ ചെന്നൈ, തിരുപ്പതി, കോയമ്പത്തൂർ വിമാനത്താവളങ്ങളും കേന്ദ്രത്തിന്റെ ദേശീയ ധനസമാഹരണ പദ്ധതിയിൽ ഇടം പിടിച്ചിട്ടുണ്ട്​.

പദ്ധതിയിൽ വ്യോമയാന മേഖലയിൽ നിന്ന്​ മാത്രം 20,782 കോടി രൂപ സമാഹാരിക്കാനാണ്​ സർക്കാർ ലക്ഷ്യമിടുന്നതെന്നും വേണ്ടത്ര ഉപയോഗിക്കാത്ത വസ്​തുവകകൾ സ്വകാര്യ മേഖലക്ക്​ കൈമാറി അടിസഥാന സൗകര്യ വികസനത്തിനായി പണം സമാഹരിക്കാനുമാണ് സർക്കാർ പദ്ധതി കൊണ്ട് ഉദ്യേശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button