Latest NewsCricketNewsSports

ഐപിഎൽ രണ്ടാം പാദത്തിൽ ന്യൂസിലൻഡ് താരങ്ങൾ പങ്കെടുക്കും

ദുബായ്: ന്യൂസിലൻഡ് സൂപ്പർ താരങ്ങളെ യുഎഇയിൽ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിലേക്ക് അയക്കുമെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന ഐപിഎല്ലിൽ നിന്ന് പിന്മാറി ന്യൂസിലൻഡ് പാകിസ്ഥാൻ പര്യടനം നടത്തുമെന്ന റിപ്പോർട്ടുകൾ നിൽക്കവേയാണ് താരങ്ങളെ വിട്ടുനൽകുമെന്ന് ബോർഡ് അറിയിച്ചിരിക്കുന്നത്.

‘ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ, ട്രെന്റ് ബോൾട്ട്, ജെയിംസ് നിഷാം, ലോക്കി ഫെർഗുസൺ എന്നിവർ പാകിസ്ഥാൻ പരമ്പരയ്ക് പകരം യുഎഇയിൽ നടക്കുന്ന ഐപിഎൽ 2021 രണ്ടാം ഘട്ടത്തിൽ പങ്കെടുക്കും’. ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് മേധാവി ഡേവിഡ് വൈറ്റ് അറിയിച്ചു.

Read Also:- വിരാട് കോഹ്‌ലിയുടെ പ്രവചനം തെറ്റിയില്ല: അലൻ ഡൊണാൾഡ്

ന്യൂസിലൻഡ് സൂപ്പർ താരങ്ങൾ എത്തുമെന്നത് ഐപിഎൽ ടീമുകൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ്. സെപ്തംബർ 19നാണ് ഐപിഎല്ലിന്റെ രണ്ടാം ഘട്ട മത്സരങ്ങൾ ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സുമായി ഏറ്റുമുട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button