KeralaLatest NewsNews

ശബരിമല നട ഇന്ന് അടയ്ക്കും: കന്നി മാസ പൂജകൾക്കായി സെപ്തംബറിൽ തുറക്കും

പമ്പ: നിറപുത്തരിപൂജയ്ക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകൾക്കുമായി തുറന്ന ശബരിമല നട ഇന്ന് അടയ്ക്കും. രാത്രി 9 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. ചതയം ദിനമായ തിങ്കാളാഴ്ച പുലർച്ചെ 5 മണിക്കാണ് ക്ഷേത്ര നട തുറന്നത്. തുടർന്ന് നിർമാല്യ ദർശനവും പതിവ് അഭിഷേകവും നടന്നു. ഉഷപൂജ, നെയ്യഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയും നടന്നു.

Read Also: ജാതി പറയരുതെന്ന് ഗുരുദേവന്‍ പറഞ്ഞിട്ടില്ല, അങ്ങനെ ഗുരു പറഞ്ഞു എന്ന രീതിയില്‍ ചിലര്‍ വ്യാഖ്യാനിച്ചു: വെള്ളാപ്പള്ളി നടേശൻ

ചതയം ദിനത്തിലും ശബരിമലയിൽ ഭക്തർക്കായി ഓണസദ്യ ഒരുക്കിയിരുന്നു. മാളികപ്പുറം മേൽശാന്തിയുടെ വകയായിരുന്നു ചതയ ദിനത്തിലെ ഓണസദ്യ. അതേസമയം തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ചെയർമാൻ വൈ. വി. സുബ്ബ റെസ്റ്റി, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി. മോഹൻ ദാസ്, ഗുരുവായൂർ ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ബ്രീജാകുമാരി എന്നിവർ ശബരിമലയിൽ എത്തി കലിയുഗവരദ ദർശനം നടത്തി.

ഓണസദ്യയും കഴിച്ചാണ് ഇവർ മടങ്ങിയത്. അന്നദാന മണ്ഡപം സന്ദർശിച്ച തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ അന്നദാനവിതരണത്തിലെ പ്രവർത്തനങ്ങളും അവലോകനം ചെയ്തു. കന്നിമാസ പൂജകൾക്കായി സെപ്തംബർ 16 ന് ക്ഷേത്രം വീണ്ടും തുറക്കും.

Read Also: ‘ഇരയായ പെണ്‍കുട്ടിയും പ്രതിയായ യുവാവും ഭാവിയുടെ സമ്പത്ത്’: പീഡനക്കേസിൽ പ്രതിക്ക് ജാമ്യം നല്‍കി ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button