കണ്ണൂർ: അഫ്ഗാനിലെ താമസസ്ഥലത്തുനിന്നും താലിബാൻ ഭീകരാർക്കിടയിലൂടെ കാബൂളിലെ വിമാനത്താവളത്തിൽ എത്താൻ സാധിച്ചത് കേന്ദ്ര സർക്കാരിന്റെ സീക്രട്ട് ഓപ്പറേഷൻ മൂലമാണെന്ന് വെളിപ്പെടുത്തി അഫ്ഗാനിൽ നിന്നും കണ്ണൂരിലെത്തിയ ദീദിൽ. നാട്ടിലെത്താൻ കഴിയുമെന്ന് വിചാരിച്ചിരുന്നില്ലെന്നും മരണത്തിന്റെ വക്കിൽ നിന്നാണ് മടങ്ങിയെത്തുന്നത്. അതിനായി ഇന്ത്യാ ഗവണ്മെന്റിന് നന്ദി രേഖപ്പെടുത്തുവെന്നും ദീദിൽ പറഞ്ഞു.
‘ഏകദേശം ആറ് മണിക്കൂറോളം താലിബാന്റെ കൈയ്യിലായിരുന്നു. സെക്കന്‍ഡ് ചാന്‍സുണ്ടാകുമോന്ന് അറിയില്ല, എല്ലാം കഴിഞ്ഞു എന്ന് പറഞ്ഞ് സുഹൃത്തുക്കൾക്ക് മെസേജ് അയച്ചിരുന്നു. ജീവിതം പോയെന്ന് കരുതി. തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷം. ദൈവം സഹായിച്ചത് കൊണ്ട് ഇന്നിവിടെ എത്തി. അവർ നമ്മളെ ഒന്നും ചെയ്യുന്നൊന്നും ഉണ്ടായിരുന്നില്ല. എന്നാലും തീർന്നെന്ന് ഓർത്തു. നമ്മൾ സുരക്ഷിതരായതിന്റെ കാരണം യു.എസ് മിലിട്ടറി അവിടെ ഉള്ളത് കൊണ്ടാണ്. പിന്നെ, നമ്മുടെ കേന്ദ്ര സർക്കാരും. നമുക്ക് വേണ്ട എല്ലാ സഹായവും അവർ ചെയ്തു’, ദീദിൽ പറയുന്നു.
ബ്രിട്ടീഷുകാരെക്കാള്‍ മോശമാണ് ബിജെപി: വിമർശനവുമായി കെ മുരളീധരന്‍
തന്റെ കുറച്ച് സുഹൃത്തുക്കൾ കൂടി അഫ്ഗാനിൽ നിന്നും മടങ്ങിയെത്താനുണ്ടെന്നും അതിന് ശേഷം മാത്രമേ കേന്ദ്രം അഫ്ഗാനിസ്ഥാനിൽ നടപ്പാക്കിയ സീക്രട്ട് ഓപ്പറേഷനെക്കുറിച്ച് പുറത്ത് പറയാനാകൂ എന്നും ദീദിൽ ഒരു വാർത്താ ചാനലിനോട് വ്യക്തമാക്കി. നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞത് മഹാഭാഗ്യമാണെന്നും അതിനായി ദൈവത്തിനും കേന്ദ്രസർക്കാരിനും നന്ദി പറയുന്നതായും ദീദിൽ കൂട്ടിച്ചേർത്തു.
അഫ്‌ഗാനിസ്ഥാനിൽ നിന്നും നാട്ടിലെത്താൻ കേരള മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരും സഹായിച്ചുവെന്നും നോർക്ക ഇടപെട്ടിരുന്നു എന്നും ദീദിൽ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments