തിരുവനന്തപുരം: മദ്യലഹരിയിലായിരുന്ന രോഗി ഡ്രൈവറെ ആക്രമിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്താണ് സംഭവം. രോഗിയുടെ ആക്രമണത്തിൽ നിയന്ത്രണം വിട്ട ആംബുലൻസ് കുഴിയിലേക്ക് മറിയുകയായിരുന്നു. മലയിൻകീഴ് സർക്കാർ ആശുപത്രിയിൽ നിന്നു കാലിന് പരിക്കേറ്റ യുവാവുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ആംബുലൻസ് ഡ്രൈവറെ രോഗി ആക്രമിച്ചതോടെയാണ് ആംബുലൻസിന്റെ നിയന്ത്രണം വിട്ടത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവറായ അമലിന് പരിക്കേറ്റു. സംഭവത്തിൽ കേസെടുത്തതായി പോലീസ് അറിയിച്ചു.
Post Your Comments