ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോൾ വിലയിൽ നേരിയ കുറവ്. 35 ദിവസം കുതിപ്പിനാണ് സർക്കാർ വിരാമമിട്ടിരിക്കുന്നത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 20 പൈസ കുറഞ്ഞ് 101.64 രൂപയിലെത്തി. ഡീസല്‍ വില 20 പൈസ കുറഞ്ഞ് 89.07 രൂപയായി. തുടർച്ചയായുള്ള വിലക്കയറ്റങ്ങളെ നിയന്ത്രിക്കാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ വില:
മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 107.83 രൂപയായിരുന്നു. ഇത് 17 പൈസ കുറഞ്ഞ് 107.66 രൂപയിലെത്തി. ഇന്നലെ 96.84 രൂപയുണ്ടായിരുന്ന ഡീസല്‍ 20 പൈസ കുറഞ്ഞ് 96.64 രൂപയിലെത്തി. പെട്രോള്‍ ലിറ്ററിന് 100 രൂപയില്‍ കൂടുതല്‍ വില്‍ക്കുന്ന രാജ്യത്തെ ആദ്യ മെട്രോപൊളിറ്റന്‍ നഗരമായി മെയ് 29ന് മുംബൈ മാറിയിരുന്നു.
കൊല്‍ക്കത്തയില്‍ പെട്രോളിന് 15 പൈസയും ഡീസലിന് 19 പൈസയും കുറഞ്ഞു. ഒരു ലിറ്റര്‍ പെട്രോളിന് 101.93 രൂപയും ഡീസല്‍ 92.13 രൂപക്കുമാണ് ലഭിക്കുക. ചെന്നൈയില്‍ 15 പൈസ വില കുറച്ച് 99.32 രൂപയ്ക്കാണ് പെട്രോള്‍ വില്‍ക്കുന്നത്. ഡീസല്‍ വില 18 പൈസ കുറഞ്ഞ് 93.66 രൂപയിലെത്തി.
മേയ് നാലിനും ജൂലൈ 17 നും ഇടയില്‍ രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 11.44 രൂപയും ഡീസല്‍ വില 9.14 രൂപയുമാണ് കൂടിയത്. ഈ കാലയളവിലാണ് പെട്രോള്‍ വില ലിറ്ററിന് 100 രൂപ മറികടന്നത്.
Post Your Comments