
തിരുവനന്തപുരം: ഓണം ആഘോഷിക്കുന്നത് ഹിന്ദുക്കൾ മാത്രമാണെന്ന് തെറ്റിദ്ധിരിച്ചിരുന്നുവെന്ന് വ്യക്തമാക്കി നടിയും അവതാരികയുമായ ആനി. എന്നാല്‍ ഓണം എല്ലാ മതക്കാര്‍ക്കും ഉള്ളതാണെന്ന് മനസ്സിലായത് ഇപ്പോഴാണെന്നും ആനി കൂട്ടിച്ചേർത്തു. എല്ലാവരും ഒരുമിച്ച് ഓണം ആഘോഷിക്കണമെന്നും ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ആനി പറഞ്ഞു.
‘ഓണം മലയാളികളുടെ ആഘോഷമാണെന്നും കോവിഡൊക്കെ മാറി എല്ലാവരും ഒരുമിച്ച് ഒത്തുകൂടുമ്പോള്‍ വളരെ സന്തോഷമായിരിക്കുമെന്നും ആനി വ്യക്തമാക്കി. അതുകൊണ്ടാണ് ഓണത്തെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണമെന്ന് പറയുന്നതെന്നും ഇത്തവണ വീട്ടിലൊതുങ്ങിക്കൊണ്ടുള്ള ചെറിയ ആഘോഷങ്ങള്‍ മാത്രമേ ഉള്ളുവെന്നും ആനി പറഞ്ഞു.
Post Your Comments