കാബൂള്‍: താലിബാന്‍ നിയന്ത്രണം പിടിച്ച അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന ദേശീയ വനിത ഫുട്ബാള്‍ ടീമിനെ അടിയന്തരമായി രക്ഷിക്കാന്‍ രാജ്യങ്ങളുടെ സഹായം തേടി ഫിഫ. താരങ്ങള്‍ക്ക് ജീവനില്‍ ഭയമുള്ള സാഹചര്യമാണെന്നും രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് രാജ്യാന്തര ഫുട്ബാള്‍ സംഘടന നിരവധി രാജ്യങ്ങള്‍ക്ക് കത്തയച്ചു. പരമാവധി താരങ്ങളെ കൊണ്ടുവരാന്‍ ശ്രമം തുടരുകയാണെന്ന് ഫിഫ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
Read Also: അഫ്ഗാനിലേയ്ക്ക് വീണ്ടും പറന്ന് ഇന്ത്യൻ വ്യോമസേന
വനിത ടീം ക്യാപ്റ്റന്‍ കഴിഞ്ഞയാഴ്ചയാണ് പുറത്തുകടക്കാന്‍ സഹായം തേടിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് പല താരങ്ങളും ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. 20 വര്‍ഷം മുമ്പ് താലിബാന്‍ ഭരണത്തിലിരുന്ന ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസമുള്‍പെടെ നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍, നടപടി നേരിടേണ്ടിവരുമോയെന്നാണ് ആശങ്ക. 2007ലാണ് രാജ്യത്ത് ആദ്യമായി വനിത ഫുട്ബാള്‍ ടീം നിലവില്‍ വരുന്നത്.
Post Your Comments