ദോഹ: ഖത്തർ ഫുട്‌ബോള്‍ ലോകകപ്പ് കലാശക്കൊട്ടിൽ അര്‍ജന്‍റീനയും ഫ്രാന്‍സും നേർക്കുനേർ ഏറ്റുമുട്ടും. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30നാണ് ഫൈനൽ അങ്കം. ഫൈനലില്‍ ജയിച്ചാലും തോറ്റാലും ഇരു ടീമുകളെയും കാത്തിരിക്കുന്നത് കോടികളാണ്. ലോകകപ്പ് ജേതാക്കൾക്ക് 42 മില്യണ്‍ ഡോളറാണ്(ഏകദേശം 348 കോടി രൂപ) സമ്മാനത്തുകയായി ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്.
30 മില്യണ്‍ ഡോളറാണ്(ഏകദേശം 248കോടി രൂപ) രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് ലഭിക്കുക. നാളെ നടക്കുന്ന മൊറോക്കോ-ക്രൊയേഷ്യ ലൂസേഴ്സ് ഫൈനലില്‍ ജയിക്കുന്നവര്‍ക്ക് 27 മില്യണ്‍ ഡോളറും(ഏകദേശം 223 കോടി രൂപ) നാലാം സ്ഥാനത്തെത്തുന്നവര്‍ക്ക് 25 മില്യണ്‍ ഡോളറും(ഏകദേശം 207 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും.
Read Also:- സ്വർണവിലയിൽ വീണ്ടും ഇടിവ്
ക്വാർട്ടർ ഫൈനലിൽ പുറത്തായ നെതര്‍ലന്‍ഡ്സ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ബ്രസീല്‍ ടീമുകൾക്ക് 17 മില്യണ്‍ ഡോളര്‍ (ഏകദേശം 140 കോടി രൂപ) വീതവും പ്രീക്വാർട്ടർ ഫൈനലിൽ പുറത്തായ യുഎസ്എ, സെനഗല്‍, ഓസ്ട്രേലിയ, പോളണ്ട്, സ്പെയിന്‍, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ദക്ഷിണ കൊറയ 13 മില്യണ്‍ ഡോളര്‍(ഏകദേശം 107 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും.
ടൂര്‍ണമെന്‍റില്‍ ആദ്യ റൗണ്ടില്‍ പുറത്തായ മറ്റ് 16 ടീമുകള്‍ക്കും ഒമ്പത് മില്യണ്‍ ഡോളര്‍(ഏകദേശം 74 കോടി രൂപ) വീതവും സമ്മാനത്തുകയായി ലഭിക്കും.
Post Your Comments