Latest NewsKeralaNattuvarthaNews

ജെആർഎഫിന് പാർട്ട് ടൈം റിസർച്ച് ഇല്ലല്ലോ വിസ്മയമേ, സഖാവാണെങ്കിൽ എന്തും സാധ്യമാണ്: പ്രതികരണവുമായി ജോൺ ഡിറ്റോ

നിയമങ്ങളെ മറികടന്നതെങ്ങനെ എന്നറിയാൻ ഒരു പൗരന്റെ ആകാംക്ഷ മാത്രമാണിത്

ആലപ്പുഴ: സംസ്ഥാന യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദത്തിൽ പ്രതികരിച്ച് സംവിധായകൻ ജോൺ ഡിറ്റോ. ചിന്താ ജെറോം എന്നും എനിക്ക് വിസ്മയമായിരുന്നു എന്ന് ജോൺ ഡിറ്റോ പറയുന്നു. യുവജന കമ്മീഷൻ ചെയർ പേഴ്സൺ എന്ന നിലയിൽ ഒന്നരലക്ഷത്തോളം മാസശമ്പളവും വാങ്ങുന്ന അതേസമയം തന്നെ ചിന്ത ജെറോം യുജിസിയുടെ ജെആർഎഫ് കിട്ടുകയും ഫുൾ ടൈം ആയി മാസം 38000 രൂപയോളം കൈപ്പറ്റുകയും ചെയ്ത് ഈയടുത്ത് പിഎച്ച്ഡി നേടിയെടുക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

അതേസമയം യുവജന കമ്മീഷൻ ചെയർ പേഴ്സായി നിയമിക്കപ്പെട്ടപ്പോൾ പാർട്ട് ടൈമാക്കിയെന്നാണ് ചിന്ത പറയുന്നത്. എന്നാൽ ജെആർഎഫിന് പാർട്ട് ടൈം റിസർച്ച് ഇല്ലെന്ന് ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നു. സഖാവാണെങ്കിൽ എന്തും സാധ്യമാണ് എന്ന നയപ്രകാരം സുനിൽ പി ഇളയിടത്തിന്റെ ഡോക്ടേറ്റ് കഥ ഇവിടെ പ്രസ്താവ്യമാണെന്നും ജോൺ ഡിറ്റോ പറയുന്നു.

ഇപി ജയരാജൻ, പി.കെ ശ്രീമതി, മെഴ്സിക്കുട്ടിയമ്മ, ശിവൻ കുട്ടി തുടങ്ങിയ പണ്ഡിതരുടെ പിന്തുണ ചിന്തയ്ക്ക് ഉണ്ടെന്നും പിണറായിയും പാറ പോലെ കൂടെയുണ്ടെന്നും അദ്ദേഹം പറയുന്നു. മറ്റൊരു വലിയ പദവിയിലിരുന്നു കൊണ്ട് ലളിതമായി ചെയ്യാവുന്ന ഒന്നാണോ പിഎച്ച്ഡി റിസർച്ച് എന്ന ജനങ്ങളുടെ സംശയം ചിന്ത ജെറോം മാറ്റിത്തണമെന്നും, നിയമങ്ങളെ മറികടന്നതെങ്ങനെ എന്നറിയാൻ ഒരു പൗരന്റെ ആകാംക്ഷ മാത്രമാണിതെന്നും ജോൺ ഡിറ്റോ പറയുന്നു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

അഫ്ഗാനില്‍ ഭരണം പിടിച്ചെന്ന് അവകാശപ്പെട്ട താലിബാന്‍ ഭീകരര്‍ക്ക് കനത്ത തിരിച്ചടി

ചിന്താ ജെറോം എന്നും എനിക്ക് വിസ്മയമായിരുന്നു.
“ചങ്കിലെ ചൈന “എന്ന അമൂല്യഗ്രന്ഥമെഴുതിയതുമുതൽ ആ വിസ്മയമിങ്ങനെ വാനോളം വളർന്ന് വളർന്ന് കൊണ്ടിരിക്കുകയുമായിരുന്നു. യുവജന കമ്മീഷൻ ചെയർ പേഴ്സയെന്ന നിലയിൽ ഒന്നരലക്ഷത്തോളം മാസശമ്പളവും വാങ്ങി,ചിന്ത നടത്തിയ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും വിസ്മയത്തോത് പതിൻമടങ്ങ് വർദ്ധിപ്പിച്ചു. എന്നാൽ അതേ സമയം തന്നെ UGC യുടെ JRF കിട്ടുകയും ഫുൾ ടൈം ആയി മാസം 38000 രൂപയോളം കൈപ്പറ്റുകയും ചെയ്ത് ഈയടുത്ത് Phd നേടിയെടുക്കുകയും ചെയ്തു. ഡോ. ചിന്താ ജെറോമായി മാറുകയും ചെയ്തു..

യുവജന കമ്മീഷൻ ചെയർ പേഴ്സായി നിയമിക്കപ്പെട്ടപ്പോൾ പാർട്ട് ടൈമാക്കിയെന്നാണ് ചിന്ത പറയുന്നത്. JRF ന് പാർട്ട് ടൈം റിസർച്ച് ഇല്ലല്ലോ വിസ്മയമേ.. മാത്രമല്ല. ഫുൾ ടൈം പാർട്ട് ടൈമാക്കാനും സാധ്യമല്ല. സഖാവാണെങ്കിൽ എന്തും സാധ്യമാണ് എന്ന നയപ്രകാരം സുനിൽ .പി.ഇളയിടത്തിന്റെ ഡോക്ടേറ്റ് കഥ ഇവിടെ പ്രസ്താവ്യമാണ്. സ്വന്തം ഗൈഡിന്റെ പുസ്തകം കോപ്പിയടിച്ച് തീസിസ് തയ്യാറാക്കിയതിനാൽ കാലടി സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയില്ല.

ഇളയിടം വൈപ്പിൻ മന്ത്രിയുടെ കാൽക്കൽ വീണു. സർവ്വകലാശാല V C ക്ക് പ്രത്യേക അധികാരമുണ്ട്. നാലാമതൊരാളെക്കൊണ്ട് തീസിസ് പരിശോധിപ്പിച്ച് ബിരുദം നൽകാം.
അങ്ങനെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് V C യെക്കൊണ്ട് നേടിയെടുത്ത ഡോക്ടറേറ്റ് കൊണ്ട് UGC യുടെ നിയമം മറികടന്നു. അധ്യാപകർ Phd നേടണമെന്ന നിയമം. ചിന്താ ജെറോമും ഞങ്ങളുടെ ഈ സംശയം മാറ്റിത്തരണം. മറ്റൊരു വലിയ post ലിരുന്നു കൊണ്ട് ലളിതമായി ചെയ്യാവുന്ന ഒന്നാണോ Phd റിസർച്ച്.? ഒന്നുകിൽ യുവജനക്കമ്മീഷൻ എന്ന post ലിരുന്ന് ശമ്പളം വാങ്ങി Phd റിസർച്ച് നടത്തി. Ep ജയരാജൻ, പി.കെ ശ്രീമതി, മെഴ്സിക്കുട്ടിയമ്മ, ശിവൻ കുട്ടി തുടങ്ങിയ പണ്ഡിതരുടെ പിന്തുണയുണ്ട്. പിണറായിയും പാറ പോലെ കൂടെയുണ്ട്.

ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിലെ പാസ്‌പോർട്ടുള്ളവർക്ക് ദുബായിയിലേക്ക് യാത്ര ചെയ്യാം: ഫ്‌ളൈ ദുബായ്

സുനിൽ പി ഇളയിടത്തിന്റെ മഹാഭാരത പ്രഭാഷണം കേട്ടതോടെയാണ് ചങ്ങായിക്കു കാര്യം പിടികിട്ടിട്ടിയിട്ടില്ല എന്ന് മനസ്സിലായത്. ചിന്താ ജെറോം റിസർച്ച് ചെയ്തിട്ടില്ല എന്നോ തീസിസ് വാടകയ്ക്ക് എഴുതി നൽകുന്ന മാഫിയയുടെ കയ്യിൽ നിന്ന് പണം നൽകി കൈപ്പറ്റിയെന്നോ ഞാൻ പറയുന്നില്ല. നിയമങ്ങളെ മറികടന്നതെങ്ങനെ എന്നറിയാൻ ഒരു പൗരന്റെ ആകാംക്ഷ മാത്രം. ഫിലോസഫി പാർട്ട് ടൈം റിസർച്ച് ചെയ്യാൻ ഞാൻ യൂണിവേഴ്സിറ്റികളെ സമീപിച്ചപ്പോൾ വലിയ ചട്ടങ്ങളാണ് പറഞ്ഞത്. അത് ഞാൻ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു.
ഡോക്ടറേറ്റ് ഒന്നും കിട്ടാതെ.

അസൂയ കൊണ്ടാണ്. മോഡിയെ പിന്തുണയ്ക്കാതെ സഖാവായി നിന്നിരുന്നെങ്കിൽ ജോൺ ഡിറ്റോ, നിന്റെ പുസ്തകത്തിന് സാഹിത്യ അക്കാഡമിയുടെ വൈജ്ഞാനിക സാഹിത്യ അവാർഡും, സ്കൂൾ അധ്യാപകരുടെ രചനയ്ക്കുള്ള ജോസഫ് മുണ്ടശ്ശേരി പുരസ്ക്കാരവും കിട്ടിയേനെ. എന്തിന്, പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടുമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button