CricketLatest NewsNewsSports

ലോർഡ്സ് ടെസ്റ്റിലെ തോൽവി: കോച്ച് ക്രിസ് സിൽവർവുഡിന്റെ നയത്തെ വിമർശിച്ച് വോൺ

മാഞ്ചസ്റ്റർ: ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ തോൽവിക്ക് പിന്നാലെ ആരംഭിച്ച വാക്കേറ്റം തുടരുന്നു. ഇംഗ്ലണ്ടിന്റെ മുതിർന്ന താരങ്ങൾക്കെതിരെ മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ രംഗത്തെത്തി. സീനിയർ താരങ്ങൾ നായകൻ ജോ റൂട്ടിനെ കൈവിട്ടെന്ന് വോൺ കുറ്റപ്പെടുത്തി. കോച്ച് ക്രിസ് സിൽവർവുഡിന്റെ നയത്തെയും വോൺ വിമർശിച്ചു.

‘ലോർഡ്സിലെ അഞ്ചാം ദിവസം ലഞ്ചിന് മുമ്പ് ഒന്നര മണിക്കൂറിനിടെയാണ് ഇംഗ്ലണ്ടിന്റെ പതനം ആരംഭിച്ചത്. ഇംഗ്ലീഷ് ടീമിന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായി ലോർഡ്സ് ടെസ്റ്റ് മാറി. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ ബൗൺസർ എറിഞ്ഞ് പുറത്താക്കാനുള്ള ഇംഗ്ലണ്ടിന്റെ പദ്ധതി പാളിയതിനെ കുറിച്ച് ഒരുപാട് ചർച്ച നടന്നു. പ്രശ്നത്തിൽ ഇടപെടേണ്ട സീനിയർ താരങ്ങൾ ഇംഗ്ലീഷ് ക്യാപ്റ്റനെ പിന്തുണച്ചില്ല. കോച്ച് സിൽവർവുഡിൽ നിന്നും ചിലത് പ്രതീക്ഷിച്ചു’.

Read Also:- പ്രീമിയർ ലീഗിൽ നോർവിച്ച് സിറ്റിയെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി

‘ഇന്ത്യൻ വാലറ്റം ഇംഗ്ലണ്ടിനെ അടിച്ചൊതുക്കുമ്പോൾ സിൽവർവുഡ് നിശബ്ദ കാഴ്ചക്കാരനായി. എന്തുകൊണ്ട് സിൽവർവുഡ് വെള്ളവുമായി ആരെയും കളത്തിലേക്ക് അയച്ചില്ല. എന്താണ് അവിടെ സംഭവിക്കുന്നതെന്ന് ചോദിച്ചില്ല. തന്ത്രങ്ങൾ മാറ്റാൻ റൂട്ടിനോട് എന്തുകൊണ്ട് ആവശ്യപ്പെട്ടില്ല?’ വോൺ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button