KeralaNattuvarthaLatest NewsNewsIndiaInternational

അഫ്ഗാനിൽ നിന്ന് മലയാളികളെ തിരിച്ചെത്തിച്ച വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നന്ദി: പിണറായി വിജയൻ

തിരുവനന്തപുരം: അഫ്ഗാനിൽ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തിച്ച വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികളുടെ മോചനത്തിനായി, കാബൂളില്‍ പ്രവര്‍ത്തിച്ച കേന്ദ്രത്തിന് ഒഫീഷ്യൽ ട്വീറ്റിലൂടെയാണ് മുഖ്യമന്ത്രി നന്ദി പറഞ്ഞത്.

Also Read:അഫ്ഗാനിസ്താനിലേക്കുള്ള വിമാനം താത്ക്കാലികമായി നിർത്തിവെച്ചു: അറിയിപ്പുമായി പാകിസ്താൻ

മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ രക്ഷിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പ്രവര്‍ത്തനം പ്രത്യേകം എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി ട്വീറ്റ്‌ ചെയ്തു. ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളിധരന്‍ നേരത്തെ പറഞ്ഞിരുന്നു.

തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അഞ്ഞൂറിലേറെ ആളുകള്‍ ഇനിയും കാബൂളില്‍ ഉണ്ടെന്ന് കരുതുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ സുരക്ഷ പ്രശ്നം ഉണ്ട്. ഐ എസില്‍ ചേര്‍ന്ന മലയാളികളെ താലിബാന്‍ മോചിപ്പിച്ചതിനെ കുറിച്ച്‌ വിവരം ഇല്ലെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button