കാബൂള്‍: താലിബാന്‍റെ ഔദ്യോഗിക വെബ്സൈറ്റുകള്‍ ഇന്‍റര്‍നെറ്റില്‍നിന്ന് നീക്കി. വെള്ളിയാഴ്ച വൈകീട്ട് മുതലാണ് പഷ്തു, ദരി, അറബിക്, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളിലെ വെബ്സൈറ്റുകള്‍ അപ്രത്യക്ഷമായത്. സാങ്കേതിക തകരാറാണോ മറ്റു പ്രശ്നങ്ങളാണോ പിന്നിലെന്ന് വ്യക്തമല്ല. അഞ്ചു ഭാഷകളിലായിരുന്നു താലിബാന്‍ ഔദ്യോഗിക വെബ്സൈറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവയുടെ നടത്തിപ്പ് നിര്‍വഹിച്ചവരായി രേഖകള്‍ പറയുന്ന ഇന്‍റര്‍നെറ്റ് സേവന ദാതാക്കളായ ‘ക്ലൗഡ്ഫെയര്‍’ ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല. വാഷിങ്ടണ്‍ പോസ്റ്റാണ് വെബ്സൈറ്റ് അപ്രത്യക്ഷമായത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
Read Also: കോവിഡ് പിടിപെട്ടെന്ന ഭീതിയിൽ യുവ ദമ്പതികൾ ആത്മഹത്യ ചെയ്തു: ഒടുവിൽ കോവിഡ് ഫലം നെഗറ്റീവ്
വിവിധ ഭാഷകള്‍ സംസാരിക്കുന്ന അഫ്ഗാനിലും പരിസരങ്ങളിലുമുള്ള ജനങ്ങള്‍ക്ക് സ്വന്തം സന്ദേശങ്ങള്‍ കൈമാറാന്‍ താലിബാന്‍ ഉപയോഗിച്ചിരുന്നത് ഈ വെബ്സൈറ്റുകളാണ്. ഇവക്കു സേവനം നല്‍കിയ ക്ലൗഡ്ഫെയര്‍ മുമ്പും സമാനമായി ചില ഗ്രൂപ്പുകളുടെ വെബ്സൈറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. താലിബാന്‍റെ വെബ്സൈറ്റും ഈ ഗണത്തില്‍ അപ്രത്യക്ഷമാക്കിയതാകാമെന്നാണ് സൂചന. താലിബാനെ പിന്തുണക്കുന്ന വാട്സാപ് ഗ്രൂപ്പുകളിലേറെയും കഴിഞ്ഞ ദിവസങ്ങളില്‍ ഒഴിവാക്കിയിരുന്നു. യു.എസ് രേഖകള്‍ പ്രകാരം അഫ്ഗാനിസ്താനിലെ താലിബാന്‍ ഭീകര പട്ടികയില്‍ പെട്ടതല്ല.
Post Your Comments