Latest NewsKeralaNews

വരും മണിക്കൂറുകളില്‍ ഒമ്പത് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാദ്ധ്യത : ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ പരക്കെ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ പരക്കെ മഴ പെയ്യുമെന്നാണ് കാലസ്ഥാവകുപ്പിന്റെ പ്രവചനം. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read Also : അവൾ ഉള്ള നാളുകൾ എന്നും ഓണമായിരുന്നു, മാളു വിടപറഞ്ഞിട്ട് 2 മാസം: വിസ്മയയുടെ ഓർമയിൽ സഹോദരൻ

അതേസമയം ഈ ആഴ്ച കേരളത്തിലെ വിവിധ ജില്ലകളില്‍ നല്‍കിയിരുന്ന കനത്ത മഴക്കുള്ള മുന്നറിയിപ്പ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചിട്ടുണ്ട്. വരുന്ന അഞ്ച് ദിവസം കേരളത്തില്‍ വളരെ മിതമായ മഴക്കെ സാധ്യതയുള്ളൂ എന്നാണ് ഇപ്പോഴത്തെ പ്രവചനം.

കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കില്ല. അതേസമയം തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ആ ഇടങ്ങള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button