തിരുവനന്തപുരം: ഇടതുപക്ഷത്തോടാണ് തന്റെ താത്പര്യമെന്ന് താല്പര്യമെന്ന് രാഷ്ട്രീയനിലപാടുകള്‍ തുറന്ന് പറഞ്ഞ് നടന് ഇന്ദ്രന്‍സ്. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നമുക്ക് ആരെയും നോവിക്കാതെയുള്ള രാഷ്ട്രീയം വേണമെന്നും നിലപാടുകള്‍ പറയേണ്ട സമയത്ത് പറയണമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
മനസിനുള്ളില്‍ രാഷ്ട്രീയമുണ്ടെന്നും അത് മമ്മൂക്ക പറഞ്ഞ അതേ രാഷ്ട്രീയം തന്നെയാണെന്നും ഇന്ദ്രൻസ് വ്യക്തമാക്കി. അത് എനിക്ക് വലിയ ഇഷ്ടം തോന്നിയ കാര്യമാണെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു. ‘നമ്മള് നില്‍ക്കുന്നത് എല്ലാവരുടെയും പിന്തുണയോടെയാണ്. അപ്പോള്‍ നമുക്ക് വ്യക്തിപരമായ കാര്യങ്ങൾ നമ്മളുടെ ഉള്ളില്‍ ഇരിക്കട്ടെ. ആരെയും നോവിക്കാതെ നമുക്ക് നമ്മുടെ രാഷ്ട്രീയം വേണം. നിലപാടുകള്‍ പറയേണ്ട സമയത്ത് പറയണം. മനസില്‍ ഇടതുപക്ഷത്തോടാണ് ഇഷ്ടം’. പക്ഷെ ഇപ്പോള്‍ നമ്മുടെ രാഷ്ട്രീയം സിനിമയാണെന്നും ഇന്ദ്രൻസ് വ്യക്തമാക്കി.
Post Your Comments