ദില്ലി: എംഐ ബാൻഡ് 6 വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഷവോമി. ഓഗസ്റ്റ് 26 ഉച്ചയ്ക്ക് കൃത്യം 12 മണിക്ക് എംഐ ബാൻഡ് 6ന്റെ വില്പന ആരംഭിക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. എംഐ ബാൻഡ് 6ന് 1.56 ഇഞ്ച് അമോലെഡ് പാനലും 152×486 പിക്ചർ സ്ക്രീൻ റസല്യൂഷനും 2.5 ഡിസ്പ്ലേ കർവ്ഡ് ഗ്ലാസും ഉണ്ട്.
ഓട്ടം, നടത്തം, ട്രെഡ്മിൽ റണ്ണിംഗ്, ഔട്ട്ഡോർ സൈക്ലിങ്, എന്നിവ പോലുള്ള 30 സ്പോർട്സ് മോഡുകളെ എംഐ ബാൻഡ് 6 സപ്പോർട്ട് ചെയ്യുന്നു. ഓൺ ബോർഡ് സെൻസറുകളിൽ 24/7 ഹാർട്ട്റേറ്റ് മോണിറ്റർ സെൻസർ, Spo2 സെൻസർ, സ്ലീപ് ട്രാക്കർ ആർഇഎം സ്ട്രെസ് മോണിറ്റർ എന്നിവയും ഉൾപ്പെടുന്നു.
Read Also:- വാഴപ്പിണ്ടിയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ!
എംഐ ബാൻഡ് 6 സ്റ്റാൻഡേർഡ് എഡിഷന് 229 യുവാൻ (ഏകദേശം 2550 രൂപ) എൽഎഫ്സി മോഡൽ 279 യുവാൻ (ഏകദേശം 3000 രൂപ) എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് വിപണിയിൽ വരുന്നത്. എംഐ ബാൻഡ് 6ന് ഇന്ത്യയിൽ 3000 രൂപയിൽ താഴെ വരുമെന്നാണ് സൂചന.
Post Your Comments