മാഞ്ചസ്റ്റർ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഏതു ഘട്ടത്തിലാണ് ഇംഗ്ലണ്ട് തോൽവിയിലേക്ക് നീങ്ങിയതെന്ന് വെളിപ്പെടുത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഡേവിഡ് ഗവർ. ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു എന്നും ഗവർ വിലയിരുത്തി. അവസാന ദിവസം ടീം ഇന്ത്യയുടെ പ്രകടനം ഗംഭീരമായിരുന്നു. അക്ഷരാർത്ഥത്തിൽ ഉജ്ജ്വലം.
‘രാവിലത്തെ സെഷനിലെ അവസാന ഒന്നര മണിക്കൂറാണ് മത്സരത്തിന്റെ വിധിയെഴുതിയത്. ഒരു മോശം സെഷൻ ടെസ്റ്റിലെ തോൽവിക്ക് കാരണമാകാറുണ്ടെന്ന് എന്റെ സുഹൃത്തും മുൻ സഹപ്രവർത്തകനുമായ മൈക്കൽ ആതേർട്ടൺ ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ട്. ലോർഡ്സിലെ ആ ഒരു മണിക്കൂർ ഇംഗ്ലണ്ടിനെ സംബന്ധിച്ച് മോശമായിരുന്നു’ ഗവർ പറഞ്ഞു.
അതൊരു മഹത്തായ മത്സരമായിരുന്നു. പാരമ്പര്യവാദികളായ നമ്മൾ ഇഷ്ടപ്പെടുന്നത് അതാണ്. അഞ്ച് ദിവസവും വീറു ചോരാത്ത ടെസ്റ്റ്. ലോർഡ്സിലെ കളിയിൽ വഴിത്തിരിവുകൾ ഏറെയുണ്ടായി. അതുകൊണ്ടാണ് ടെസ്റ്റ് ക്രിക്കറ്റിനെ നാം സ്നേഹിക്കുന്നതെന്നും ഗവർ പറഞ്ഞു.
Post Your Comments