COVID 19KeralaLatest NewsNews

സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ : സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

തിരുവനന്തപുരം : കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. യുഡിഎഫ് എംഎൽഎമാരുടെ നിയമസഭയിലെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.

Read Also : തിരുവോണത്തിനായി കേരളം ഒരുങ്ങുന്നു : ഇന്ന് ഉത്രാട പാച്ചിൽ  

ഇൻഫർമേഷൻ കേരള മിഷൻ കണക്ക് പ്രകാരം 2020 ജനുവരി മുതൽ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചത് 23486 പേരാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ 16170 പേരുടെ മരണം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മാത്രം 7316 ന്റെ കുറവുണ്ട്.

സർക്കാർ കണക്കുകളും ഇൻഫർമേഷൻ കേരള മിഷൻ കണക്കുകളും തമ്മിൽ 7000 മരണങ്ങളുടെ അന്തരമുണ്ടെന്ന് പ്രതിപക്ഷം ചോദിച്ചിരുന്നു. ഈ ചോദ്യത്തിനും ആരോഗ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. മരണം കണക്കാക്കുന്നത് രോഗികളെ ചികിത്സിച്ച ഡോക്ടർമാരാണെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തിയ പഠനം പരിശോധിച്ചിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button