Latest NewsNewsIndiaInternational

‘ഭീകരത അടിസ്ഥാനമാക്കിയ ഒരു സാമ്രാജ്യവും നിലനിൽക്കില്ല’: താലിബാനെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കാബൂളിൽ അധിനിവേശം നടത്തി അഫ്ഗാൻ ജനതയെ നരകിപ്പിക്കുന്ന താലിബാനെ പരോക്ഷമായി വിമർശിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയുടെ അടിസ്ഥാനത്തിൽ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തവരുടെ നിലനിൽപ്പ് ശാശ്വതമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താലിബാനെ നേരിട്ട് പരാമര്‍ശിക്കാതെയാണ് ഭീകരതയ്ക്കെതിരായ മോദിയുടെ ശക്തമായ വാക്കുകള്‍. ഗുജറാത്തിലെ സോമനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭീകരതയാൽ വിശ്വാസം തകർക്കാനാവില്ല. സോമനാഥ ക്ഷേത്രം പലതവണ ആക്രമിക്കപ്പെട്ടിരുന്നു. ക്ഷേത്രം തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാൽ ഈ ക്ഷേത്രം ഉയർത്തെഴുന്നേൽക്കുമ്പഴെല്ലാം അത് ഇത് ലോകത്തിന് തന്നെ ഏറ്റവും നല്ല മാതൃകയാണ്. എത്ര തകർക്കാൻ ശ്രമിച്ചാലും ഉയർത്തെഴുന്നേൽക്കും എന്നതിന്റെ ഉദാഹരണമാണ് സോമനാഥ ക്ഷേത്രം’, പ്രധാനമന്ത്രി പറഞ്ഞു.

Also Read:തിരുവോണത്തിനായി കേരളം ഒരുങ്ങുന്നു : ഇന്ന് ഉത്രാട പാച്ചിൽ

‘ഭീകരതയെ അടിസ്ഥാനമാക്കി ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാൻ ചിന്തിക്കുന്ന ശക്തികൾക്ക് കുറച്ചുകാലം ആധിപത്യം സ്ഥാപിക്കാൻ സാധിച്ചേക്കാം, പക്ഷേ അവരുടെ നിലനിൽപ്പ് ശാശ്വതമല്ല. മനുഷ്യത്വത്തെ എക്കാലവും അടിച്ചമർത്താൻ കഴിയില്ല’ എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ പ്രസ്താവന അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തി വരുന്ന ആക്രമണങ്ങൾക്കുള്ള പരോക്ഷ മറുപടി കൂടിയാണ്.

അതേസമയം, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം ഏറ്റെടുത്ത ശേഷമുള്ള സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചിരുന്നു. അഫ്ഗാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ എത്തിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 170 പേരെയാണ് ഇതുവരെ തിരിച്ചെത്തിച്ചത്. കൂടുതല്‍ പേരെ തിരികെ കൊണ്ടു വരുന്നതില്‍ രണ്ടു ദിവസത്തിനുള്ളില്‍ വ്യക്തതയുണ്ടാവുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button