തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ നിഴലില്‍ തന്നെയാണ് ഇത്തവണയും ഓണം. തിരുവോണത്തിന് സദ്യയൊരുക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കുള്ള ദിവസമായ ‘ഉത്രാട പാച്ചിൽ’ ഇന്നാണ്.
Read Also : അത്തപൂക്കളമിടുന്ന ചിത്രം പങ്കുവെച്ച് ഓണാശംസകൾ നേർന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
വ്യാപാര കേന്ദ്രങ്ങളിലൊക്കെ തിരക്കിന് കുറവൊന്നുമില്ലെങ്കിലും സാമൂഹിക അകലം പാലിക്കണം, മാസ്ക് ധരിക്കണം. ഓണക്കാലം പ്രമാണിച്ച് ചില നിയന്ത്രണങ്ങളില്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ നിരത്തില്‍ പൊതുവേ തിരക്കുണ്ട്. ഇന്ന് ഉത്രാടപ്പാച്ചിലായതിനാല്‍ സാമൂഹിക അകലം പാലിച്ച് സദ്യവട്ടത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നതിനുള്ള തിരക്കിലാണ് മലയാളികള്‍.
കൊവിഡ് കാരണം ക്ളബ്ബുകളും സംഘടനകളുമെല്ലാം ഓണാഘോഷം ഉപേക്ഷിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വക ഓണാഘോഷവും ഇല്ല. അതിനാല്‍ ഓണനാളുകളില്‍ മലയാളി ഇത്തവണ വീട്ടില്‍ ഒതുങ്ങിക്കൂടും.
കൊവിഡ് ആയതിനാല്‍ ഇത്തവണത്തെ ഓണത്തിന് കുഞ്ഞുങ്ങളെ കൊണ്ടുപോകാതെ ഓണക്കോടി വാങ്ങാന്‍ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഓണം ആഘോഷിക്കാന്‍ ഇറങ്ങിയാല്‍ കൊവിഡ് പകരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments