Latest NewsNattuvarthaNewsIndia

ആണ്‍കുഞ്ഞ് വേണമെന്ന് വാശി പിടിച്ച് ഭര്‍ത്താവിന്റെ ക്രൂരത, 8 തവണ ഗര്‍ഭച്ഛിദ്രം നടത്തി:ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

തന്റെ അനുവാദം കൂടാതെ ആണ്‍കുഞ്ഞിനായുള്ള ചികിത്സ ആരംഭിച്ചു

മുംബൈ∙ ആണ്‍കുഞ്ഞ് വേണമെന്ന വാശിയിൽ അഭിഭാഷകനായ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതിയുമായി മുംബൈ സ്വദേശിയായ യുവതി. കുടുംബം നിലനിര്‍ത്തുന്നതിന് ആണ്‍കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനമെന്ന് ഭര്‍ത്താവിനെതിരെ പോലീസിന് നൽകിയ പരാതിയിൽ യുവതി പറയുന്നു. ഇതിനായി എട്ട് തവണ വിദേശത്ത് കൊണ്ടുപോയി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയ ശേഷം ഗര്‍ഭച്ഛിദ്രം ചെയ്തുവെന്നും യുവതി പറഞ്ഞു.

ബാങ്കോക്കില്‍ കൊണ്ടുപോയാണ് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയിരുന്നതെന്നും യുവതി വ്യക്തമാക്കി. യുവതിയുടെ ഭര്‍തൃപിതാവ് റിട്ട. ജഡ്ജിയും മാതാവ് അഭിഭാഷകയുമാണ്. 2007ൽ വിവാഹിതയായ യുവതി 2009ല്‍ യുവതി പെണ്‍കുഞ്ഞിനു ജന്മം നല്‍കി. 2011ല്‍ വീണ്ടും ഗര്‍ഭിണിയായപ്പോൾ ഭര്‍ത്താവ് യുവതിയുമായി ഡോക്ടറെ സമീപിച്ച് ഇപ്പോള്‍ ഗര്‍ഭിണിയാകാന്‍ ഭാര്യ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ഗര്‍ഭച്ഛിദ്രം നടത്തുകയായിരുന്നു. പിന്നീട് തന്റെ അനുവാദം കൂടാതെ ആണ്‍കുഞ്ഞിനായുള്ള ചികിത്സ മുംബൈയില്‍ ആരംഭിച്ചു എന്ന് യുവതി പരാതിയിൽ പറയുന്നു.

എന്ത് വന്നാലും വാക്സിന്‍ എടുക്കരുതെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്ത കര്‍ദ്ദിനാള്‍ കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍

ഇതിനായി 1500 ലേറെ ഹോര്‍മോണല്‍ സ്റ്റിറോയ്ഡ് മരുന്നുകള്‍ കുത്തിവച്ചുവെന്നും യുവതി വിശദമാക്കി. മാനസികമായും ശാരീരികമായും താന്‍ തളര്‍ന്ന അവസ്ഥയിലാണെന്നും ചെറിയ കാര്യങ്ങള്‍ക്കു വരെ ഭര്‍ത്താവ് മര്‍ദിക്കുമെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button