ഹൈദരാബാദ്: അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചതില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്യുന്നത് പാകിസ്താനാവുമെന്ന് എഐഎംഐഎം ചീഫ് അസദുദ്ദീന്‍ ഉവൈസി. എന്നാൽ ഇതിൽ ഇന്ത്യ ജാഗ്രത പുലർത്തണമെന്നും ഉവൈസി പറയുന്നു. മേഖലയിലെ ഭീകര സംഘടനകളെ നിയന്ത്രിക്കുന്നത് പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്‌ഐ ആണെന്നും അത്‌കൊണ്ട് തന്നെ അഫ്ഗാനിലെ ഭരണമാറ്റം പാകിസ്താനാണ് ഗുണം ചെയ്യുകയെന്നും ഉവൈസി പറഞ്ഞു.
ഹൈദരാബാദില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്‍ഖായിദ ഉള്‍പ്പടെയുള്ള തീവ്രവാദ സംഘങ്ങള്‍ അഫ്ഗാനിലെ ചില പ്രദേശങ്ങളില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടെന്നും ഉവൈസി പറഞ്ഞു. ഐഎസ്‌ഐ ആണ് താലിബാനെ നിയന്ത്രിക്കുന്നത്.
ഐഎസ്‌ഐ ഇന്ത്യയുടെ ശത്രുവാണ്. അത് കൊണ്ട് തന്നെ താലിബാനെ ഇവർ ഉപകരണമാക്കിമാറ്റുമെന്നും ഉവൈസി മുന്നറിയിപ്പ് നല്‍കി. താലിബാന്‍ അധികാരം പിടിച്ചത് ചൈനക്കും നേട്ടമാവുമെന്ന് ഉവൈസി കൂട്ടിച്ചേര്‍ത്തു.
Post Your Comments