
സിഡ്നി: ഇന്ത്യയെ പോലുള്ള വലിയ ടീമുകൾക്കെതിരെ കളിക്കുമ്പോൾ ഇംഗ്ലണ്ടിനെ നയിക്കാൻ ജോ റൂട്ട് പോരെന്ന് ഓസീസ് ഇതിഹാസം ഇയാൻ ചാപ്പൽ. ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് തന്നെയാണ് അവരുടെ വിജയ സാധ്യത കുറച്ചതെന്നും നായകനായി റൂട്ട് പോരെന്ന് വീണ്ടും തെളിഞ്ഞെന്നും ചാപ്പൽ പറഞ്ഞു.
‘റൂട്ടിന്റെ പ്രധാന പ്രശ്നം അയാൾക്ക് സാഹചര്യത്തെ കുറിച്ച് ഒരു വികാരവുമില്ല എന്നതാണ്. ഇംഗ്ലണ്ട് തങ്ങളെ തന്നെ ഒരു അവസ്ഥയിൽ എത്തിച്ചു. കാരണം മികച്ച ടീമുകൾക്കെതിരെ റൂട്ട് ശരിയായ ആളല്ല. ആഷസ് പരമ്പരയ്ക്ക് മുമ്പായി ക്യാപ്റ്റനെ മാറ്റുകയെന്നത് നല്ല ആശയമാണ്. പക്ഷേ അദ്ദേഹത്തെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്’ ചാപ്പൽ പറഞ്ഞു.
ക്രിക്കറ്റിന്റെ തറവാട്ടു മുറ്റത്ത് ആതിഥേയ ഇംഗ്ലണ്ടിനെ കാഴ്ചക്കാരാക്കിയാണ് ഇന്ത്യ ചരിത്ര വിജയം നേടിയത്. കൈവിട്ടുപോയ മത്സരം വാലറ്റം ഏറ്റെടുത്തപ്പോൾ ഇംഗ്ലണ്ടിന് വിജയലക്ഷ്യം 272. ഇന്ത്യൻ പേസർമാരുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. അവസാന മണിക്കൂർ വരെ സമനിലക്കായി പൊരുതിയ ഇംഗ്ലണ്ടിനെ ഒടുവിൽ പേസ് നിര എറിഞ്ഞിട്ട് ഇന്ത്യ ജയം കൈപ്പിടിയിലൊതുക്കി.
Post Your Comments