ദുബായ്: ലോകത്തെ ഏറ്റവും മികച്ച ലീഗ് പാകിസ്താൻ സൂപ്പർ ലീഗാണെന്ന് മുൻ പാക് താരം മുഷ്താബ് അഹമ്മദ്. പിഎസ്എല്ലിലേതുപോലെ കടുപ്പമേറിയ ബൗളിംഗ് നിര മറ്റെവിടെയും ഇല്ലെന്നും പല വിദേശ താരങ്ങളുമായി സംസാരിച്ചതിൽ നിന്ന് തനിക്കത് മനസിലായെന്നും മുഷ്താബ് അഹമ്മദ് പറഞ്ഞു.
‘ലോകത്തെ ഏറ്റവും മികച്ച ലീഗാണ് പിഎസ്എൽ. ഞാൻ നിരവധി വിദേശ കളിക്കാരുമായി സംസാരിച്ചു. ഇത്ര കടുപ്പമേറിയ ബൗളിംഗ് മറ്റെവിടെയും നേരിട്ടിട്ടില്ലെന്ന് അവർ തന്നോട് പറഞ്ഞു. ഐപിഎല്ലോ, ബിഗ് ബഷോ, ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റോ എടുത്തു നോക്കൂ, പിഎസ്എല്ലിലുള്ളത്രയും മികച്ച ബോളർമാർ മറ്റെവിടെയുമില്ല. എല്ലാ പിഎസ്എൽ ഫ്രാഞ്ചൈസിയിലും 135 കിലോമീറ്റർ സ്പീഡിന് മുകളിൽ പന്തെറിയാൻ കഴിയുന്ന രണ്ട് മൂന്ന് കളിക്കാരുണ്ടാകും. ധാരാളം നിഗുഢ സ്പിന്നർമാരും ഇവിടെയുണ്ട്’, മുഷ്താബ് അഹമ്മദ് പറഞ്ഞു.
Read Also:- ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പര: ഓസ്‌ട്രേലിയൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു
നിലവിൽ ലോകത്തെ മികച്ച ടി20 ലീഗായി കണക്കാക്കുന്നത് ഇന്ത്യയുടെ ഐപിഎൽ തന്നെയാണ്. വിവിധ രാജ്യങ്ങളിലെ മുൻനിര താരങ്ങളുടെ സാന്നിധ്യം തന്നെയാണ് ഐപിഎല്ലിനെ ശ്രദ്ധേയമാക്കുന്നത്. എന്നാൽ പിഎസ്എല്ലിൽ മുൻനിര താരങ്ങൾ അധികം ഭാഗമാകുന്നില്ല.
Post Your Comments