
കൊച്ചി: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന്, എസ് ഐ യെ ക്രൂരമായി മർദ്ദിച്ച യുവാവ് പിടിയിൽ. മരട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ സത്യനാണ് മര്‍ദ്ദനമേറ്റത്. വൈറ്റില മൊബിലിറ്റി ഹബില്‍ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന്റെ പേരില്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സുഹൈല്‍ എസ്‌ഐയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ എസ് ഐയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു.
Also Read:ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കുന്നിന്റെ മുകളിൽ കയറിയ വിദ്യാർത്ഥി തെന്നിവീണു മരിച്ചു
അതേസമയം, സംസ്ഥാനത്തെ കോവിഡ് നിരക്ക് ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. പോസിറ്റിവ് കേസുകൾ അനിയന്ത്രിതമാവുകയാണ്. സർക്കാർ പ്രതിരോധങ്ങൾ എല്ലാം തന്നെ പാഴായിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അശാസ്ത്രീയമായ ലോക്ഡൗണും മറ്റു നടപടികളുമാണ് ഇത്തരത്തിൽ സംസ്ഥാനത്തെ കൊണ്ടെത്തിച്ചതെന്നാണ് വിമർശനങ്ങൾ ഉയരുന്നത്.
Post Your Comments