Latest NewsKeralaNattuvarthaNews

പാത്തുമ്മു മലക്കം മറിഞ്ഞു, വിദ്യാര്‍ത്ഥി സംഘടനക്ക് ആളെക്കൂട്ടാൻ തട്ടമിട്ട് പുറത്തിറങ്ങാം: ലീഗിനെതിരെ നുസ്രത്ത് ജഹാന്‍

കൊച്ചി: ഹരിതയുടെ വിവാദത്തില്‍ മുസ്ലീം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് മനുഷ്യാവകാശ പ്രവര്‍ത്തക നുസ്രത്ത് ജഹാന്‍. വൃത്തികേട് കാണിക്കുന്നവരെ സംരക്ഷിക്കുന്ന ഏത് സംഘടനക്കും അതിനു കൂട്ടുനില്‍ക്കുന്നവര്‍ക്കും ഇന്നല്ലെങ്കില്‍ നാളെ പൊതുജനത്തിന് മുന്നില്‍ അപഹാസ്യരാകേണ്ടി വരുമെന്ന് ഓർക്കണമെന്ന് നുസ്രത്ത് ജഹാൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. പെണ്ണിന്റെ മാനത്തിന് വിലപറയുന്നവരുണ്ടെങ്കില്‍പ്പോലും പ്രതികരിക്കാന്‍ മുകളീന്ന് അനുമതി വേണമെന്ന് പരിഹസിക്കുകയാണ് നുസ്രത്ത്.

പ്രതികരണത്തിന്റെ പൂര്‍ണരൂപം:

*മലക്കം മറിഞ്ഞ പാത്തുമ്മു*

പരാതി പറഞ്ഞു നാക്കെടുക്കും മുമ്പേ പാത്തുമ്മു മലക്കം മറിഞ്ഞു. ഹരിത പതാകയുടെ ശക്തി അത്രമാത്രമുണ്ട്. കാരണം പേരിന് മാത്രമേ പാര്‍ട്ടിക്ക് പെണ്ണുങ്ങളെ വേണ്ടൂ. നാലാള്‍ കേള്‍ക്കെ പ്രതികരിക്കുന്നവരെ അവര്‍ വെച്ചുവാഴിക്കില്ല. അതുകൊണ്ട് ബിരിയാണിവെച്ചും സുലൈമാനി പാര്‍ന്നും വീട്ടിനകത്ത് കഴിയാം. പിന്നെ ഇടയ്ക്കൊക്കെ വിദ്യാര്‍ത്ഥി സംഘടനക്ക് ആളെക്കൂട്ടാനായി തട്ടമിട്ട് പുറത്തിറങ്ങാം. പെണ്ണിന്റെ മാനത്തിന് വിലപറയുന്നവരുണ്ടെങ്കില്‍പ്പോലും പ്രതികരിക്കാന്‍ മുകളീന്ന് അനുമതി വേണം. മൂത്ത ലീഗിലെ ആശാന് ചേര്‍ന്ന ശിഷ്യന്മാര്‍ തന്നെയാണ് കുട്ടിലീഗിലും. അതുകൊണ്ടാണല്ലോ എന്തു തരംതാണ പണി കാണിച്ചാലും കോഴി കൂവും മുമ്പേ ആരോപണം ഉന്നയിച്ചവരെക്കൊണ്ട് മാറ്റിപ്പറയിക്കാനും കഴിയുന്നത്. ആണിനും പെണ്ണിനും തുല്യത നല്‍കുന്ന ഭരണഘടനയുള്ള ഭാരതത്തില്‍ പാര്‍ട്ടിക്ക് കീഴ്പ്പെട്ട് മാനം കളഞ്ഞു ജീവിക്കുന്നവരായി മാറുന്നവരെ കാണുമ്പോള്‍ സങ്കടം തോന്നുന്നു. ഇക്കണക്കിന് താലിബാന്‍ അധികം ദൂരെയല്ല. വൃത്തികേട് കാണിക്കുന്നവരെ സംരക്ഷിക്കുന്ന ഏത് സംഘടനക്കും അതിനു കൂട്ടുനില്‍ക്കുന്നവര്‍ക്കും ഇന്നല്ലെങ്കില്‍ നാളെ പൊതുജനത്തിന് മുന്നില്‍ അപഹാസ്യരാകേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button