കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിദ്യാർത്ഥികൾക്കുള്ള നീന്തൽ സെലക്ഷൻ. പ്ലസ് വൺ പ്രവേശനത്തിനായുള്ള ഗ്രേസ് മാർക്കിനായാണ് വിദ്യാർഥികൾക്ക് നീന്തൽ സെലക്ഷൻ നടത്തിയത്. ജില്ലാ സ്പോൺസ് കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കാവിൽ വെച്ച് നടന്ന പരിപാടിയിൽ അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുത്തു.
Read Also: പിണറായി വിജയന്റെ പ്രസംഗം കേൾക്കാൻ ആളില്ല: ശൂന്യമായി വേദി, ആകെയുള്ളത് മൈക്ക് ഓപ്പറേറ്റർ മാത്രം
നീന്തൽ സർട്ടിഫിക്കറ്റ് ലഭിച്ചാൽ പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കും. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴിയായിരുന്നു നൽകിയത്. എന്നാൽ ഇത്തവണ ഗ്രേസ് മാർക്ക് ഇത് സ്പോർട്സ് കൗൺസിൽ വഴി നൽകുന്നതാണെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് നടക്കാവ് നീന്തൽ കുളത്തിൽ നീന്തൽ സെലക്ഷൻ നടത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് നീന്തൽ മത്സരത്തിൽ പങ്കെടുക്കാനെത്തിയത്.
Post Your Comments