KeralaNattuvarthaLatest NewsNewsIndia

ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതും മുത്തലാഖ്​ നിയമം കൊണ്ടുവന്നതും മികച്ച തീരുമാനം: പ്രധാനമന്ത്രിയുടെ പേരിൽ ക്ഷേത്രം

പുനെ: പ്രധാനമന്ത്രിയോടുള്ള നന്ദിസൂചകമായി അദ്ദേഹത്തിന്റെ പേരിൽ ക്ഷേത്രം നിർമ്മിച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍. പുനെ സ്വദേശിയായ 37കാരന്‍ മയുര്‍ മാണ്ഡെയാണ്​ ക്ഷേത്രം നിര്‍മിച്ചത്​. രാമക്ഷേത്രം നിര്‍മ്മാണത്തിലും മറ്റനേകം കാര്യങ്ങള്‍ ചെയ്​തതിനുമുള്ള നന്ദിയായാണ്​ ക്ഷേത്രം നിര്‍മിച്ചതെന്നാണ്​ മയുർ പറയുന്നത്.

Also Read:നിങ്ങള്‍ക്ക് അറി‍യാത്ത സ്ട്രോബറിയുടെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്

‘മോദി ഒരുപാട്​ വികസനമുണ്ടാക്കി. ജമ്മു കശ്​മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയത്​, രാമക്ഷേത്ര നിര്‍മാണം, മുത്തലാഖ്​ നിയമം എന്നിവയടക്കമുള്ള ഒരുപാട്​ കാര്യങ്ങള്‍ ചെയ്​തു’വെന്ന് മയുര്‍ മുണ്ഡെ പറഞ്ഞു. ഇദ്ദേഹം ഒരു റിയൽ എസ്റ്റേറ്റ് ഏജന്‍റായി ജോലി ചെയ്യുകയാണ്​.

ജയ്​പൂരില്‍ നിന്നും മാര്‍ബിള്‍ എത്തിച്ചാണ്​ മയുര്‍ മോദിയുടെ ചിത്രമുള്ള രൂപക്കൂട്​ ഉണ്ടാക്കിയത്​. 1.6 ലക്ഷം രൂപയാണ്​ ഇതിനായി​ ചിലവാക്കിയത്​. മോദിയെ സ്​തുതിച്ചുള്ള ഒരു കവിതയും ഇയാള്‍ സമീപത്ത്​ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്​. തന്റെ പ്രിയപ്പെട്ട നേതാവിനുള്ള ഉപഹാരമായിട്ടാണ് മയുർ ഈ ക്ഷേത്രത്തെ കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button