Latest NewsIndiaNewsInternational

പാകിസ്ഥാനുമായി ചേർന്ന് ഇന്ത്യയെ ആക്രമിച്ച് കശ്മീർ കീഴടക്കുമെന്ന് പറഞ്ഞ താലിബാന്റെ ഇന്നത്തെ നിലപാട് എന്ത്?

ന്യൂഡൽഹി: താലിബാൻ അഫ്‌ഗാനിസ്ഥാൻ കീഴടക്കിയതോടെ ലോകമെമ്പാടും പരിഭ്രാന്തി പടർന്നു. അഫ്ഗാനിസ്ഥാനിലെ പരിഭ്രാന്തിയുടെ ഇരുണ്ട നാളുകൾ വീണ്ടും തിരിച്ചെത്തുമെന്ന് ആളുകൾ ഭയപ്പെടുന്നു. ഈ യാഥാർഥ്യം മറ്റ് രാജ്യങ്ങളെയും ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ആശങ്കകൾ നിലനിൽക്കുമ്പോഴും വികസനത്തെക്കുറിച്ചും ജനങ്ങളുടെ ഭരണത്തെക്കുറിച്ചുമാണ് താലിബാൻ നിരന്തരം സംസാരിക്കുന്നത്. താലിബാൻ ഭരണത്തിന് ചൈനയും പാകിസ്ഥാനും പരസ്യ പിന്തുണ നൽകി കഴിഞ്ഞു.

താലിബാൻ-പാക്-ചൈന ബന്ധം പരസ്യമാക്കിയതോടെ ഇന്ത്യയും അതീവ ജാഗ്രതയിലാണ്. മുൻപ് ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയത്ത് യുദ്ധസമാനമായ സാഹചര്യമാണ് കശ്മീരിലുണ്ടായിരുന്നത്. സംസ്ഥാനത്ത് പലയിടത്തും തീവ്രവാദികള്‍ അക്രമം അഴിച്ചു വിടാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഇക്കാലയളവിൽ കശ്മീരിനെ സ്വതന്ത്രമാക്കണമെന്നും അല്ലാത്തപക്ഷം പാകിസ്ഥാന്റെ കൂടെ ചേർന്ന് ഇന്ത്യയെ ആക്രമിച്ച് കശ്മീരിനെ കീഴടക്കുമെന്നും ആഹ്വാനം ചെയ്യുന്ന താലിബാൻ അംഗങ്ങളുടെ വീഡിയോ പുറത്തുവന്നിരുന്നു. ഈ വീഡിയോ വീണ്ടും സോഷ്യൽ മീഡിയകളിൽ വൈറലാകുന്നുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് അഫ്ഗാൻ കീഴടക്കിയ താലിബാന്റെ അടുത്ത ലക്ഷ്യം കശ്മീർ ആകുമോയെന്ന സംശയവും ഉയർന്നത്.

Also Read:വനിതകൾക്ക് വോട്ട് ചെയ്യാന്‍ അവകാശമുണ്ടാകുമോ? പൊട്ടിച്ചിരിച്ച്‌ ഷൂട്ടിംഗ് നി‌ര്‍ത്താന്‍ ആവശ്യപ്പെട്ട് താലിബാന്‍ ഭീകരര്‍

എന്നാൽ കാശ്‌മീർ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താലിബാൻ. കശ്മീർ ഒരു ആഭ്യന്തര പ്രശ്നമാണെന്നും അതിൽ തങ്ങൾ തലയിടുകയില്ലെന്നും താലിബാൻ വ്യക്തമാക്കിയതായി വാർത്താ ഏജൻസി ആയ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. കശ്മീർ പ്രശ്നത്തെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആഭ്യന്തര പ്രശ്നമായി താലിബാൻ വിശേഷിപ്പിച്ചിട്ടുണ്ട്. കശ്മീർ തങ്ങളുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നമാണെന്നും വിമത സംഘം പറഞ്ഞു. എന്നിരുന്നാലും, പാകിസ്ഥാനിൽ അഭയം പ്രാപിച്ച ലഷ്‌കർ-ഇ-തൊയ്ബ, തെഹ്രീക്-ഇ-താലിബാൻ തുടങ്ങിയ ഭീകര സംഘടനകൾക്ക് അഫ്ഗാനിസ്ഥാനിലും സാന്നിധ്യമുണ്ട്. കാബൂളിലെ ചില പ്രദേശങ്ങളിൽ അവരുടെ ചെക്ക് പോസ്റ്റുകളും താലിബാന്റെ സഹായത്തോടെയാണ് ഇവർ നിർമ്മിച്ചിരിക്കുന്നത്.

കാണ്ഡഹാർ ഹൈജാക്ക് പോലുള്ള സംഭവങ്ങളിൽ പാകിസ്താൻ ഭീകരരെ താലിബാൻ സഹായിച്ചിരുന്നു. താലിബാനിൽ പാകിസ്താൻ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്ത്യയും ജാഗ്രത പുലർത്തുന്നുണ്ടെന്നും പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് താലിബാനെ സ്വാധീനിക്കാൻ ശ്രമിക്കാമെന്നും എന്നാൽ അധികാരത്തിൽ വന്നാൽ അത് വളരെ ബുദ്ധിമുട്ടായി മാറുമെന്നും വൃത്തങ്ങൾ പറയുന്നു. നേരത്തെ, അഫ്ഗാനിസ്ഥാനിൽ തുടരുന്ന പദ്ധതികൾ തുടരാൻ താലിബാൻ ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ഒരു പാക്കിസ്ഥാൻ വാർത്താ ചാനലുമായി നടത്തിയ സംഭാഷണത്തിലാണ് അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നടപ്പാക്കി വരുന്ന പദ്ധതികൾ പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിച്ചത്. നിലവിൽ അഫ്ഗാനിസ്ഥാനിലെ നിരവധി വികസന പദ്ധതികൾ ആണ് ഇന്ത്യ നടപ്പാക്കി വരുന്നത്. ഏകദേശം 3 ബില്യൺ ഡോളർ ഇന്ത്യ നിക്ഷേപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button