ലണ്ടന്‍: അഫ്ഗാനിലെ നിലവിലെ സംഭവവികാസങ്ങളില്‍ ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. റഷ്യയും ചൈനയും പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരെ താലിബാനെ വരുംകാലത്ത് ആയുധമാക്കാനിടയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനു കീഴിലുള്ള ആണവ ശേഖരത്തിലേയ്ക്കു താലിബാന്‍ കൈകടത്താനുള്ള സാധ്യതയുണ്ട്. പാക്കിസ്ഥാന്‍ സര്‍ക്കാരിനും ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്കും പാക്കിസ്ഥാനിലുള്ള വിവിധ ഭീകര ഗ്രൂപ്പുകള്‍ക്കും അഫ്ഗാന്‍ താലിബാനുമായി സങ്കീര്‍ണമായ ബന്ധമുണ്ട്. എന്നാല്‍ ആണവശേഷി ലഭിക്കുന്നതോടെ താലിബാനെ ശക്തരും തീര്‍ത്തും അപകടകാരികളുമാക്കി മാറ്റുമെന്നും ലോകരാഷ്ട്രങ്ങള്‍ വിലയിരുത്തുന്നു.
താലിബാനെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിലും ആയുധങ്ങള്‍ നല്‍കുന്നതിലും ഇറാന്‍ പങ്കുവഹിച്ചിട്ടുണ്ട്. റഷ്യയും ചൈനയും പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരെ താലിബാനെ വരുംകാലത്ത് ആയുധമാക്കാനിടയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.
രാജ്യാന്തര ഭീകരര്‍ക്ക് ഒരു സുരക്ഷിത ഹബ്ബായി വരും കാലത്ത് താലിബാന്‍ നിയന്ത്രിത അഫ്ഗാനിസ്ഥാന്‍ മാറാനിടയുണ്ടെന്നും മുന്‍ ബ്രിട്ടീഷ് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പു നല്‍കി.
Post Your Comments