ജയ്പുര്‍: വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമായി ഒരുമിച്ചു താമസിക്കുന്നത് നിയമ വിരുദ്ധമെന്ന് കോടതി. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനെയാണ് രാജസ്ഥാന്‍ ഹൈക്കോടതി എതിർത്തത്. പൊലീസ് സംരക്ഷണം തേടി മുപ്പതുകാരി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മയുടെ ഉത്തരവ്.
ജുന്‍ജുനു ജില്ലയിലെ മുപ്പതുകാരി ഭർത്താവിൽ നിന്നും അകന്നു കഴിയുകയാണ്. ഭര്‍ത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കുമെന്നും അതിനാലാണ് അകന്നുകഴിയുന്നതെന്നും യുവതി പറഞ്ഞു. കൂടാതെ ഇരുപത്തിയേഴുകാരനൊപ്പമാണ് യുവതിയുടെ താമസം. ഇരുവരും പോലീസ് സംരക്ഷണത്തെ ചോദിച്ചു നൽകിയ ഹർജി പരിശോധിച്ച കോടതി യുവതി വിവാഹ മോചനം നേടിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി വാദം തള്ളുകയായിരുന്നു.
read also: കോവിഡ് മരണം ബന്ധുക്കളെ അറിയിച്ചില്ല: ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ മാറ്റി
ഹര്‍ജി നല്‍കിയ രണ്ടു പേരും പ്രായപൂര്‍ത്തിയായവരാണെന്നും ഒരുമിച്ചു കഴിയുകയാണെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ യുവതി വിവാഹിതയാണെന്നും വിവാഹമോചനം നേടിയിട്ടില്ലാതെ ഇവര്‍ മറ്റൊരാളൊത്തു താമസിക്കുന്നത് നിയമ വിരുദ്ധമാണെന്നും കോടതി പറഞ്ഞു. സമാനമായ കേസില്‍ അടുത്തിടെ അലഹാബാദ് ഹൈക്കോടതിയും ഇതിനു സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Post Your Comments