കൊച്ചി: ഇസ്രായേലിൽ കഴിയുന്ന യുവതിക്ക് പങ്കെടുക്കാനാകും വിധം വിഡിയോ കോൺഫറൻസിംഗിലൂടെ വിവാഹ മോചന കേസ് നടത്തിപ്പിന് ഹൈകോടതിയുടെ അനുമതി നൽകിയിരിക്കുന്നു.
മാവേലിക്കര കുടുംബകോടതിയിലെ വിചാരണ നടപടികളിൽ ഇസ്രായേലിൽ ജോലിചെയ്യുന്ന തനിക്ക് നേരിട്ട് പങ്കെടുക്കാനാകില്ലെന്നും നടപടികൾ ൈവകാതിരിക്കാൻ വിഡിയോ കോൺഫറൻസിങ്ങിലൂടെ വിചാരണ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ആലപ്പുഴ ജില്ലക്കാരിയായ യുവതി നൽകിയ ഹരജിയാണ് ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അനുവദിച്ചിരിക്കുന്നത്.
വിഡിയോ കോൺഫറൻസിങ്ങിലൂടെ കേസ് ഒരു മാസത്തിനകം പരിഗണിച്ച് ഉടൻ തീർപ്പാക്കാൻ കുടുംബകോടതിക്ക് നിർദേശം നൽകുകയുണ്ടായി.
Post Your Comments