Latest NewsUAE

വിവാഹമോചനം കഴിഞ്ഞ് വീണ്ടും ഒരുമിക്കണമെന്ന് ദമ്പതികള്‍; കോടതി വിധി ഇങ്ങനെ

അബുദാബി: വിവാഹമോചനം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ക്ക് വീണ്ടും ഒരുമിച്ച് ജീവിക്കണമെന്ന ദമ്പതികളുടെ ആവശ്യം കോടതി തള്ളി. അബുദാബി പേഴ്‍സണല്‍ സ്റ്റാറ്റസ് കോടതിയാണ് വിവാഹ മോചനം റദ്ദാക്കാനാവില്ലെന്ന നിലപാടെടുത്തത്. ഇസ്ലാമിക നിയമപ്രകാരമുള്ള തങ്ങളുടെ ഒന്നാമത്തെയും രണ്ടാമത്തെയും തലാഖുകള്‍ റദ്ദാക്കണമെന്നായിരുന്നു കോടതിയില്‍ ദമ്പതികളുടെ ആവശ്യം.

12 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഭര്‍ത്താവ് അമിതമായി ദേഷ്യപ്പെടുന്ന സ്വഭാവക്കാരനായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ കുടുംബ ജീവിതം സമാധാനപൂര്‍ണമായിരുന്നില്ല. രണ്ട് തവണ ഇയാള്‍ ഭാര്യയെ തലാഖ് ചൊല്ലുകയും ചെയ്തു. പിന്നെയും ഇരുവരും ഒരുമിച്ച് ജീവിച്ചു. രണ്ട് വര്‍ഷം മുമ്പാണ് ഇനിയും തുടര്‍ന്ന് പോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ വിവാഹമോചനം തേടിയത്. നേരത്തെ രണ്ട് തവണ തലാഖ് ചൊല്ലിയത് ഉള്‍പ്പെടെ പരിഗണിച്ച് കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചത്.

shortlink

Related Articles

Post Your Comments


Back to top button