Latest NewsNewsIndia

മതപരിവര്‍ത്തനത്തിന് പത്ത് മാര്‍ഗ നിര്‍ദ്ദേശം ; പുതിയ ഉത്തരവുമായി ഹൈക്കോടതി

മതപരിവര്‍ത്തനത്തിന് പത്ത് മാര്‍ഗ നിര്‍ദ്ദേശം വെച്ച്‌ രാജസ്ഥാന്‍ ഹൈക്കോടതി. മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി മുതല്‍ അയാളുടെ പേര്, വിലാസം, തുടങ്ങിയ എല്ലാ കാര്യങ്ങളും വ്യക്തമാക്കി കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

അപേക്ഷ സമര്‍പ്പിച്ച്‌ 21 ദിവസത്തിനകം മതം മാറാനുള്ള കാരണവും കളക്ടറെ ബോധിപ്പിക്കണം. ഇതെല്ലാം കളക്ടര്‍ അംഗീകരിച്ചാല്‍ മാത്രമേ മതപരിവര്‍ത്തനം സാധുവാകുകയുള്ളു. മകള്‍ ലൗ ജിഹാദിന് ഇരയായെന്ന് ആരോപിച്ച്‌ ജോധ്പൂരിലെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഈ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഈ അപേക്ഷ കളക്ടറേറ്റിലെയോ ബന്ധപ്പെട്ടെ ഓഫീസിലെയോ നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കും.

ഇക്കാലയളവില്‍ മതപരിവര്‍ത്തനത്തില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ കളക്ടറെ വിവരമറിയിക്കാം. ഈ നടപടികള്‍ പാലിക്കാതെയുള്ള മതപരിവര്‍ത്തനവും വിവാഹവും അസാധുവാകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇത്തരം മാര്‍ഗ നിര്‍ദ്ദേശം വെയ്ക്കുന്നതിലൂടെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ തടയാനാകുമെന്നും കോടതി നിരീക്ഷിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button