Latest NewsNewsIndia

വ്യക്തിയുടെ ജാതി കോടതി സംബന്ധമായോ നിയമപരമായ കാര്യങ്ങളിലോ പരാമര്‍ശിക്കരുത്, ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധം : ഹൈക്കോടതി

ജയ്പൂര്‍: വ്യക്തിയുടെ ജാതി കോടതി സംബന്ധമായോ നിയമപരമായ കാര്യങ്ങളിലോ പരാമര്‍ശിക്കരുതെന്നു രാജസ്ഥാന്‍ ഹൈക്കോടതി. 2018ലെ വിധി പരാമര്‍ശിച്ചു കൊണ്ടാണ് കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണപരമായ കാര്യങ്ങളില്‍ വ്യക്തിയുടെ ജാതി പരാമര്‍ശിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ജാതിയില്ലാത്ത സമൂഹത്തിനായി സര്‍ക്കാര്‍ പരിശ്രമിക്കേണ്ട സമയം അതിക്രമിച്ചുവെന്നും കോടതി പറഞ്ഞു.

Also read ; വ്യവസായ പ്രമുഖരുടെ കോടിക്കണക്കിന് കിട്ടാക്കടം കേന്ദ്രസർക്കാർ എഴുതിത്തള്ളി എന്ന ‘തള്ളലിന്’ പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ കുറിപ്പ്

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുള്‍പ്പെടെയുള്ളവരുടെ ജാതി പരാമര്‍ശിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോടതി ഉദ്യോഗസ്ഥര്‍, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, പ്രത്യേക കോടതിയിലെ ട്രിബ്യൂണലുകളില്‍ ഉള്ളവര്‍ എന്നിവര്‍ ജാതി പരാമര്‍ശിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഭരണ ഘടനക്കെതിരാണ്. അതിനാല്‍ പ്രതികളടക്കമുള്ള ഏതെങ്കിലും വ്യക്തിയുടെ ജാതി കോടതി സംബന്ധമായോ മറ്റ് നിയമപരമായ കാര്യങ്ങളിലോ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അധികൃതരുടെ കര്‍ത്തവ്യമാണെന്ന് കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button