ബെംഗളരു: ജാതിമത വേർതിരിവുകൾ ഇല്ലാതെ മലയാളികൾ ഒന്നടങ്കം ഓണത്തെ വരവേൽക്കാൻ തയ്യാറായിരിക്കുകയാണ്. ഓണവിപണികളും മറ്റും സംസ്ഥാനത്ത് സജീവമായിരിക്കുകയാണ്. എന്നാൽ ഓണത്തിനുള്‍പ്പെടെ കേരളത്തിലെ വിപണിയിലേക്ക് വരുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള പച്ചക്കറിയും പഴങ്ങളുമാണ്. ഇവയെത്തുന്നത് അനിയന്ത്രിത വളപ്രയോഗം നടത്തിയും നിരോധിത കീടനാശിനികള്‍ തളിച്ചുമാണ്. കര്‍ണാടകത്തിലെ കൃഷിയിടങ്ങളിലൂടെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തു വന്നത്.
Also Read:കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നീന്തൽ സെലക്ഷൻ: അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു
വാഴയില മുതല്‍ ഉള്ളി വരേയ്ക്ക് കേരളത്തിലെത്തുന്നത് അതിർത്തി കടന്നാണ്. അതും അനിയന്ത്രിതമായ രാസലായനികൾ ഉപയോഗിച്ച് വിളയിച്ചെടുത്തവയാണ്. കേരളം പ്രധാന വിപണിയാക്കിയ മൈസൂര്‍, ഗുണ്ടല്‍പ്പേട്ട്, കോലാര്‍ എന്നിവടങ്ങളിലെ കൃഷി സ്ഥലങ്ങളില്‍ ഓണം ലക്ഷ്യമാക്കി വിളവെടുപ്പ് തുടങ്ങിയിട്ടുണ്ട്.
ഗ്ലൈഫോസേറ്റ്, ക്ളോറോപൈറിഫോസ്, പ്രൊഫെനെഫോസ്, അസഫേറ്റ് എന്നീ നിരോധിത കീടനാശിനികള്‍ അശാസ്ത്രീയമായി അമിത അളവിലാണ് ഇവിടെ ഉപയോഗിക്കുന്നത്. വലുപ്പം കൂടാനും നിറം ലഭിക്കാനും പൈപ്പിലൂടെയാണ് ഹോര്‍മോണ്‍ പ്രയോഗമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
റിപ്പോർട്ടുകൾ പുറത്തു വന്നിട്ടും സംഭവത്തിൽ സർക്കാർ വേണ്ട നടപടികൾ ഒന്നും തന്നെ സ്വീകരിക്കുന്നില്ല. എല്ലാ ഓണക്കാലവും പോലെ ഈ ഓണക്കാലവും വിഷമയമായിത്തന്നെ തുടരുകയാണ്.
Post Your Comments