ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം ഏറ്റെടുത്ത ശേഷമുള്ള സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും യോഗം വിളിച്ചു. അഫ്ഗാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ എത്തിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ എന്നിവര്‍ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
Read Also : താലിബാന്‍ വിഭജന ഗ്രൂപ്പിന്റെ നേതാവിനെ ജയില്‍ മോചിതനാക്കി: അണിയറയില്‍ ചരടുവലിച്ച് പാകിസ്താന്‍
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 170 പേരെയാണ് ഇതുവരെ തിരിച്ചെത്തിച്ചത്. കൂടുതല്‍ പേരെ തിരികെ കൊണ്ടു വരുന്നതില്‍ രണ്ടു ദിവസത്തിനുള്ളില്‍ വ്യക്തതയുണ്ടാവുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. താലിബാനോടുള്ള സമീപനം മറ്റു ജനാധിപത്യ രാജ്യങ്ങളുമായി ചേര്‍ന്ന് തീരുമാനിക്കാന്‍ ഇന്നലെ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ധാരണയായിരുന്നു.
Post Your Comments