കോഴിക്കോട്: ചൈനയെയും പാകിസ്ഥാനെയും അനൂകൂലിക്കുന്ന രാഷ്ട്രീയ ചിന്താഗതിയാണ് സംസ്ഥാനം ഭരിക്കുന്നവര്‍ക്കെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവർത്തകരും താലിബാന്‍ അനുകൂലികളാണെന്നും അഫ്‌ഗാനിസ്ഥാനിലെ സംഭവ വികാസങ്ങള്‍ ഏറ്റവും ദോഷകരമായ ബാധിക്കാന്‍ പോകുന്നത് കേരളത്തെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
താലിബാന്‍ തീവ്രവാദികളെ വീരപുരുഷന്മാരാക്കുന്ന രാഷ്ട്രീയ അടിമത്തമാണ് പല മുഖ്യധാരാ രാഷ്ട്രീയ നേതാക്കളും വച്ചുപുലര്‍ത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ വ്യോമസേനയുടെ കാബൂള്‍ ദൗത്യത്തിന്റെ വിവരങ്ങള്‍ പുറത്ത് : വ്യോമസേനയ്ക്ക് നിറഞ്ഞ കൈയടി
ചാനല്‍ ചര്‍ച്ചകളിലും സാമൂഹ്യമാദ്ധ്യമങ്ങളിലും താലിബാന് അനുകൂലമായി പരസ്യമായി പ്രചാരണങ്ങള്‍ വരുന്നുണ്ടെന്നും ഇത്തരം നിലപാട് സ്വീകരിക്കാന്‍ കേരളത്തില്‍ അനുവദിക്കുന്നത് ഭരിക്കുന്നവർ അതിനനുകൂലമായ സാഹചര്യമൊരുക്കിയത് കൊണ്ടാണെന്നും സുരേന്ദ്രൻ ആരോപിച്ചു. നേരത്തെ സദ്ദാം ഹുസൈനനുകൂലമായി നിലപാട് സ്വീകരിച്ച സിപിഎമ്മാണ് കേരളം ഭരിക്കുന്നതെന്നും അഫ്ഗാനിലെ പുതിയ സംഭവ വികാസത്തിലും സിപിഎമ്മിന് അതേ നിലപാടാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Post Your Comments