ദുബായ്: ടെസ്റ്റ് ക്രിക്കറ്റിലെ സ്ഥിരതയാണ് ലോർഡ്സിലെ ഇന്ത്യയുടെ വിജയത്തിന് ആധാരമെന്ന് പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൽ ഹക്ക്. ഇന്ത്യൻ വാലറ്റത്തിന്റെ പ്രകടനത്തെയും പ്രശംസിക്കുകയും, ഇന്ത്യക്ക് മുന്നിൽ കിട്ടിയ ഒരവസരവും അവർ പാഴാക്കിയില്ലെന്നും ഇൻസമാം പറഞ്ഞു.
‘ലോർഡ്സിൽ അർഹിച്ച ജയമാണ് ഇന്ത്യ നേടിയത്. നോട്ടിങ്ഹാം ടെസ്റ്റ് മുതൽ ഇന്ത്യ സ്ഥിരതകാട്ടി. ആദ്യ മത്സരത്തിൽ ഇന്ത്യ നന്നായി ബൗൾ ചെയ്തു. ലോർഡ്സിലും അവർ ഒരവസരവും പാഴാക്കിയില്ല. നോട്ടിങ്ഹാമിൽ ഇന്ത്യക്ക് കൈയെത്തും ദൂരത്ത് വിജയം നഷ്ടമായി. അതിനു കിട്ടിയ പ്രതിഫലമാണ് ലോർഡ്സിലെ ജയം’
ചില ടെസ്റ്റുകൾ നിങ്ങൾ തോൽക്കും ചിലത് ജയിക്കും. എന്നാൽ ഇന്ത്യയുടെ കാര്യത്തിൽ എന്നെ ആകർഷിച്ചത് സമീപനവും ആക്രമണോത്സുകതയുമാണ്. അതാണ് പ്രധാനപ്പെട്ട കാര്യം. വാലറ്റത്തിന്റെ ബാറ്റിംഗ് മികവിനെ അടിസ്ഥാനമാക്കി കൂടി വേണം ഒരു ടീമിന്റെ ശക്തിദൗർബല്യങ്ങൾ അളക്കാൻ’.
Read Also:- താലിബാൻ അഫ്ഗാൻ ക്രിക്കറ്റിനെ പിന്തുണയ്ക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
‘അവർ പൊരുതുമ്പോൾ ടീമിന്റെ ശക്തി നിങ്ങൾ തിരിച്ചറിയും. ഷമി അർദ്ധ സെഞ്ച്വറി തികയ്ക്കുമ്പോൾ മുൻനിര ബാറ്റ്സ്മാൻമാരെല്ലാം പുറത്തായിരുന്നു. എന്നിട്ടും ഷമി പോരാട്ടം തുടർന്നു. ഷമി-ബുംറ സഖ്യമാണ് ഇംഗ്ലണ്ടിന്റെ തോൽവിയിൽ നിർണായകമായത്’ ഇന്‍സമാം പറഞ്ഞു.
Post Your Comments