Latest NewsNewsInternational

മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ഇന്‍സമാം ഉള്‍ ഹഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിങ്കളാഴ്ച രാത്രി നെഞ്ചുവേദന കടുക്കുകയും ശ്വാസതടസ്സം രൂക്ഷമാവുകയും ചെയ്തതോടെയാണ് ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്‍സമാം ചികിത്സ തേടിയത്.

ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഇന്‍സമാം ഉള്‍ ഹഖിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഹൃദയാഘാതമുണ്ടായത്. അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നെഞ്ചുവേദനയുണ്ടെന്ന് ഇന്‍സമാം പറഞ്ഞിരുന്നതായി ക്രിക്കറ്റ് പാകിസ്ഥാന്‍ അറിയിച്ചു. നേരത്തെ പരിശോധന നടത്തിയെങ്കിലും കാര്യമായ പ്രശ്‌നമൊന്നും കണ്ടത്താന്‍ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി നെഞ്ചുവേദന കടുക്കുകയും ശ്വാസതടസ്സം രൂക്ഷമാവുകയും ചെയ്തതോടെയാണ് ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്‍സമാം ചികിത്സ തേടിയത്. അദ്ദേഹം ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണെന്ന് ഏജന്റ് അറിയിച്ചു.

Read Also: കോവിഡ്: സൗദിയിൽ രോഗികളുടെ എണ്ണം 50 ൽ താഴെ

പാകിസ്ഥാനുവേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് അമ്പത്തിയൊന്നുകാരനായ ഇന്‍സ്മാം. 375 ഏകദിനങ്ങളില്‍ നിന്ന് 11701-ഉം 119 ടെസ്റ്റില്‍ നിന്നും 8829 റണ്‍സും നേടിട്ടുണ്ട്. മൂന്ന് വര്‍ഷം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്‌റായും സേവനമനുഷ്ഠിച്ചിരുന്നു. 2016 ടിട്വന്റി ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ടീമിനെ പരിശീലിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button