ദുബായ്: അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത താലിബാൻ ദേശീയ ക്രിക്കറ്റ് ടീമിന് പിന്തുണ നൽകുമെന്ന പ്രതീക്ഷ പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും അഫ്ഗാൻ മുൻ പരിശീലകനുമായിരുന്ന ലാൽചന്ദ് രാജ്പുത്. അഫ്ഗാൻ ജനതയുടെ ജീവിതത്തിൽ വളരെയധികം സന്തോഷം കൊണ്ടുവരാൻ ക്രിക്കറ്റിന് സാധിച്ചിട്ടുണ്ടെന്നും ലാൽചന്ദ് പറഞ്ഞു.
‘അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ കായിക ഇനമെന്ന നിലയിൽ ക്രിക്കറ്റിനെ അവർ പിന്തുണയ്ക്കുമെന്നാണ് എന്റെ പ്രതീക്ഷ. അഫ്ഗാൻ ജനതയുടെ ജീവിതത്തിൽ വളരെയധികം സന്തോഷം കൊണ്ടുവരാൻ ക്രിക്കറ്റിന് കഴിഞ്ഞിട്ടുണ്ട്. അഫ്ഗാൻ താരങ്ങളുമായി ഞാൻ ഇപ്പോഴും ബന്ധപ്പെടാറുണ്ട്. ഇന്നും ഞാൻ അവരുമായി സംസാരിച്ചിരുന്നു. ഭരണമാറ്റം ക്രിക്കറ്റിനെ ബാധിക്കില്ലെന്ന ശുഭപ്രതീക്ഷയിലാണ് അവർ’ ലാൽചന്ദ് രാജ്പുത് പറഞ്ഞു.
Read Also:- ലോർഡ്സിലെ തോൽവിയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി: സൂപ്പർതാരം പുറത്ത്
2016-17 കാലഘട്ടത്തിലാണ് ലാൽചന്ദ് രാജ്പുത് അഫ്ഗാനിസ്ഥാൻ ടീമിനെ പരിശീലിപ്പിച്ചത്. ലാൽചന്ദിന്റെ കീഴിൽ കളിച്ച 10 ലിമിറ്റഡ് ഓവർ പരമ്പരകളിൽ ആറിലും അഫ്ഗാനിസ്ഥാൻ ടീം വിജയിച്ചിരുന്നു. മാത്രമല്ല അഫ്ഗാനിസ്ഥാൻ ടീമിന് ടെസ്റ്റ് പദവി നേടികൊടുക്കുവാനും ലാൽചന്ദിന് കഴിഞ്ഞു.
Post Your Comments