CricketLatest NewsNewsSports

ഹൃദയാഘാതം: പാക് ഇതിഹാസം ഇൻസമാം ഉൾ ഹഖിന് ശസ്ത്രക്രിയ

ലാഹോർ: പാകിസ്ഥാൻ ഇതിഹാസം ഇൻസമാം ഉൾ ഹഖിന് ഹൃദയാഘാതം. തിങ്കളാഴ്ച വൈകിട്ടാണ് താരത്തിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടർന്ന് ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി ഇൻസമാമിന് നെഞ്ചുവേദന ഉണ്ടായിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തുന്നു.

തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചത്. ഉടൻതന്നെ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും ഏജന്റ് പറഞ്ഞു.

Read Also:- കൂർക്കം വലിയാണോ നിങ്ങളുടെ പ്രശ്‌നം? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം!

പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് 51 കാരനായ ഇൻസമാമിന്റെ പേരിലാണ്. 375 ഏകദിനങ്ങളിൽ നിന്ന് 11,701 റൺസ് സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ പാകിസ്ഥാൻ റൺവേട്ടയിൽ മൂന്നാംസ്ഥാനത്താണ് താരം. 119 മത്സരങ്ങളിൽ നിന്നും 8,829 റൺസാണ് മുൻ പാക് നായകന്റെ സമ്പാദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button