Latest NewsIndia

നരേന്ദ്ര മോദിയോടുള്ള സ്നേഹം: സ്വന്തം സ്ഥലത്ത് ക്ഷേത്രം നിര്‍മിച്ച്‌ ബിജെപി പ്രവര്‍ത്തകന്‍

പ്രധാനമന്ത്രിയായ ശേഷം, നരേന്ദ്ര മോദി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മയൂര്‍

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം നിര്‍മിച്ച്‌ ബിജെപി പ്രവര്‍ത്തകന്‍. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ച പ്രധാനമന്ത്രിയോടുളള ആദരസൂചകമായാണ് നടപടി. ക്ഷേത്രത്തിനുളളില്‍ മോദിയുടെ അര്‍ധകായ പ്രതിമയും പ്രതിഷ്ഠിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ഏജന്റായ മയൂര്‍ മുണ്ടെ പൂനെയിലെ അന്ധ് മേഖലയിലാണ് ക്ഷേത്രം പണികഴിപ്പിച്ചത്. പ്രധാനമന്ത്രിയായ ശേഷം, നരേന്ദ്ര മോദി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മയൂര്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, അയോധ്യയില്‍ രാമക്ഷേത്രം പണിയല്‍, മുത്തലാഖ് നിര്‍ത്തലാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്തതായും ഇയാള്‍ അഭിപ്രായപ്പെട്ടു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചയാള്‍ക്ക് ഒരു ദേവാലയം ഉണ്ടായിരിക്കണമെന്ന് ഞാന്‍ കരുതി. അതിനാലാണ് എന്റെ സ്വന്തം സ്ഥലത്ത് ഈ ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും മയൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രതിമയും ക്ഷേത്രത്തില്‍ ഉപയോഗിച്ച ചുവന്ന മാര്‍ബിളും ജയ്പൂരില്‍ നിന്നാണ് കൊണ്ടുവന്നത്. ഇതിന് ഏകദേശം 1.6 ലക്ഷം രൂപ വിലവരും. മോദിക്കായി തയ്യാറാക്കിയ ഒരു കവിതയും ക്ഷേത്രത്തിന് സമീപം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. സ്വന്തം സ്ഥലത്ത് പണികഴിപ്പിച്ച ക്ഷേത്രമായതിനാൽ അധികൃതർക്ക് ഇതിൽ ഒന്നും ചെയ്യാനില്ല എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button