കാബൂൾ: താലിബാന് കീഴ്‌പ്പെടുത്താനാകാത്ത ഒരു പ്രവിശ്യ അഫ്ഗാനിലിപ്പോഴുമുണ്ട്. കാബൂളിന്റെ വടക്കുകിഴക്കൻ ഭാഗത്ത് 100 കിലോമീറ്റർ അകലെയുള്ള പാഞ്ച്ഷിർ പ്രവിശ്യയെ കീഴ്‌പ്പെടുത്താൻ താലിബാന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. വിദേശ ശക്തികളോ താലിബാനോ ഇതുവരെ പാഞ്ച്ഷീറിനെ കീഴ്‌പ്പെടുത്തിയിട്ടില്ല. ഒരു സ്വതന്ത്ര മേഖലയായാണ് പ്രവിശ്യ ഇപ്പോഴും തുടരുന്നത്. പേർഷ്യയിൽ നിന്നുള്ള അഞ്ച് സിംഹങ്ങൾ എന്നാണ് പാഞ്ച്ഷിറിന്റെ അർത്ഥം.
Read Also: ഇന്നും കേട്ടു പെണ്‍മക്കളെ ലീഗുകാര് ഇറക്കിവിട്ട കഥ, വേറെ ചിലർ താലിബാന് താലപ്പൊലിയിടുന്നു: ഷിംന അസീസ്
അഫ്ഗാനിസ്താനിലെ 35 പ്രവിശ്യകളിലൊന്നായ പാഞ്ച്ഷിറിൽ 512 ഗ്രാമങ്ങളുണ്ട്. 1.73 ലക്ഷം ആളുകളാണ് പാഞ്ചഷീറിലുള്ളത്. പാഞ്ച്ഷിർ പ്രവിശ്യയുടെ തലസ്ഥാനമാണ് ബസറാക്. മുൻ അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുല്ല സലേ ഉള്ളത് പാഞ്ച്ഷിറിലാണ്. അഫ്ഗാന്റെ താത്കാലിക പ്രസിഡന്റ് പദവി താൻ ഏറ്റെടുത്തതായും താലിബാനെതിരെ പ്രതിരോധത്തിന് തയ്യാറെടുക്കുന്നതായും വ്യക്തമാക്കി അമറുല്ല സലേ രംഗത്തെത്തിയിട്ടുണ്ട്. 1970 കളിലും 1980 കളിലും അഫ്ഗാനിസ്താനിൽ സോവിയറ്റ് അധിനിവേശ സമയത്ത് പോലും പാഞ്ച്ഷിർ ഒരു കോട്ടയായി നിലകൊണ്ടിരുന്നു. ഇപ്പോൾ പാഞ്ച്ഷീർ വീണ്ടും താലിബാൻ വിരുദ്ധ മുന്നണിയുടെ പ്രഭവ കേന്ദ്രമാണ്.
അതേ സമയം അഫ്ഗാൻ സൈന്യത്തെ പൂർണ്ണമായും കീഴടക്കി താലിബാൻ ശക്തി പ്രാപിച്ച് നിൽക്കുന്ന സാഹചര്യത്തിൽ പാഞ്ച്ഷീർ പിടിച്ചടക്കുക ബുദ്ധിമുട്ടായിരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments