NattuvarthaLatest NewsKeralaNews

അലമാരയിലാണെങ്കിലും അയയിൽ ആണെങ്കിലും വീട്ടിലെ തുണികള്‍ കത്തി നശിക്കും : ഞെട്ടലോടെ കോഴിക്കോട്ടെ ഒരു ഗ്രാമം

കഴിഞ്ഞ ശനിയാഴ്ച മുതലാണ് സംഭവങ്ങള്‍ക്ക് തുടക്കം

കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ വീട്ടിലെ വസ്ത്രങ്ങള്‍ക്ക് തീ പിടിക്കുന്നതിന്റെ ആശങ്കയിലാണ് കോഴിക്കോട്ടെ ഒരു ഗ്രാമം. ചേളന്നൂര്‍ പഞ്ചായത്ത് 4ാം വാര്‍ഡില്‍ പെരുമ്പൊയില്‍ പിലാത്തോട്ടത്തില്‍ മീത്തല്‍ കല്യാണിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഈ അത്ഭുത പ്രതിഭാസമുണ്ടായത്. അലമാരയിൽ സൂക്ഷിച്ചതും അയയിലിട്ടതുമായ വസ്ത്രങ്ങള്‍ക്ക് തീപിടിച്ചതിന്റെ ഞെട്ടലിലാണ് വീട്ടുകാർ.

കഴിഞ്ഞ ശനിയാഴ്ച മുതലാണ് സംഭവങ്ങള്‍ക്ക് തുടക്കം. വീടിന്റെ അടുക്കള ഭാഗത്ത് അലക്കിയിട്ട തുണിയിലാണു തീ ആദ്യം കണ്ടത്. അതിനു പിന്നാലെ ഫ്രിജിനു പുറകിലെ വസ്ത്രത്തിനു തീ പിടിച്ചു. ഇതു അണയ്ക്കുന്നതിനിടെ അലമാരയില്‍ അടുക്കിവച്ച വസ്ത്രത്തിന്റെ ഒരു ഭാഗത്തും കിടപ്പുമുറിയിലെ മറ്റൊരു അലമാരയിലെ വസ്ത്രത്തിനും തീ പിടിച്ചു. തുടര്‍ച്ചയായി മൂന്നു ദിവസം തീ പടര്‍ന്നതിനാല്‍ വീട്ടിലെ വസ്ത്രങ്ങളെല്ലാം എടുത്തു പുറത്തേക്കിടാനായിരുന്നു പൊലീസ് നിര്‍ദേശം. പ്രത്യേക ഗന്ധമോ മറ്റു സവിശേഷതകളോ അനുഭവപ്പെട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. വീട്ടുകാരെ താല്‍ക്കാലികമായി മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.

read also: ഇന്നും കേട്ടു പെണ്‍മക്കളെ ലീഗുകാര് ഇറക്കിവിട്ട കഥ, വേറെ ചിലർ താലിബാന് താലപ്പൊലിയിടുന്നു: ഷിംന അസീസ്

ദുരൂഹ സാഹചര്യത്തില്‍ എങ്ങനെ അടിക്കടി തീപിടിക്കുന്നു എന്നതിനെ കുറിച്ച്‌ വിശദമായി അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാരണം കോഴിക്കോട് ജില്ലയിലെ കടമേരിയില്‍ ഒരു മാസം മുന്‍പ് 3 വീടുകളില്‍ ഇത്തരത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തീ പിടിത്തമുണ്ടായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button