Latest NewsNewsInternational

പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ: സർക്കാർ ജീവനക്കാർ ജോലിയിലേക്ക് മടങ്ങിയെത്തണമെന്ന് ആഹ്വാനം

കാബുൾ: എല്ലാ സർക്കാർ ജീവനക്കാർക്കും താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാർ ജോലിയിലേക്ക് തിരികെ എത്തണമെന്നാണ് താലിബാന്റെ ആഹ്വാനം. എല്ലാവർക്കുമായി തങ്ങൾ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ എല്ലാവരും തങ്ങളുടെ ദൈനംദിന ജോലികളിലേക്ക് ആത്മവിശ്വാസത്തോടെ തിരികെ വരണമെന്ന് താലിബാൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Read Also: സോളാർ സ്ത്രീപീഡന കേസ്: ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്‌ഐആർ സമർപ്പിച്ച് സിബിഐ

രണ്ടു ദിവസങ്ങൾക്ക് മുൻപാണ് താലിബാൻ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചെടുത്തത്. ജൂലൈ പകുതിയോടെ അഫ്ഗാനിസ്താനിലെ വിവിധ മേഖലകൾ താലിബാൻ നിയന്ത്രണത്തിലാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് കാബൂളിന്റെ നിയന്ത്രണവും താലിബാൻ കയ്യടക്കിയത്.

Read Also: സോളാർ സ്ത്രീപീഡന കേസ്: ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്‌ഐആർ സമർപ്പിച്ച് സിബിഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button