CricketLatest NewsNewsSports

ലോർഡ്സിൽ ഇന്ത്യൻ താണ്ഡവം: ഇംഗ്ലണ്ടിനെ 151 റൺസിന് തകർത്തു

ലോർഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 151 റൺസ് വിജയം. 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-0ന് മുന്നിലെത്തി. സ്കോർ ബോർഡിൽ രണ്ടക്കം കൂട്ടിച്ചേർക്കുന്നതിനിടെ ഇംഗ്ലണ്ട് ഓപ്പണർമാർ കൂടാരം കയറി. ഇതോടെ ഇംഗ്ലണ്ടിന്റെ തകർച്ചയും ആരംഭിച്ചു.

നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. രണ്ട് ഇന്നിംഗ്സിലുമായി സിറാജ് എട്ടു വിക്കറ്റ് വീഴ്ത്തി. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. ലോർഡ്സിലെ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി. ഇനി മൂന്നു ടെസ്റ്റുകളാണ് പരമ്പരയിൽ ശേഷിക്കുന്നത്.

Read Also:- ബാഴ്‌സയിൽ മെസിയുടെ പത്താം നമ്പർ ജേഴ്സി ഇനി ബ്രസീലിയൻ താരത്തിന്

മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുമ്രയുടെയും ബാറ്റിങ് മികവ് ഇന്ത്യയുടെ പ്രതീക്ഷകൾ വർധിപ്പിച്ചു. ഇന്ത്യൻ പേസർമാരുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. അവസാന മണിക്കൂർ വരെ സമനിലക്കായി പൊരുതിയ ഇംഗ്ലണ്ടിനെ ഒടുവിൽ പേസ് നിര എറിഞ്ഞിട്ട് ഇന്ത്യ ജയം കൈപ്പിടിയിലൊതുക്കി. സ്കോർ ഇന്ത്യ- 364, 298-8 ഇംഗ്ലണ്ട്- 391, 120.

shortlink

Related Articles

Post Your Comments

Related Articles


Back to top button